കെ ട്ടി എമ്മിന് വലിയ പരുക്കുകൾ ഉണ്ടാക്കിയ ഡിസൈനായിരുന്നു ഇപ്പോഴുള്ള ആർ സി നിരയുടേത്. 2022 ൽ അവതരിപ്പിച്ച മോഡലിന് അധികം വൈകാതെ തന്നെ പുതിയ ഡിസൈനിൽ എത്തുമെന്ന് കഴിഞ്ഞ –
വർഷം തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിന് ശക്തി നൽകുന്നതിനായി സ്പൈ ചിത്രങ്ങളും പുറത്ത് വന്നിരിന്നു. എന്നാൽ അതിലും മുൻപ് തന്നെ ആർ സിയുടെ ഡിസൈൻ പുറത്ത് വരുമെന്നാണ് തോന്നുന്നത്.
കാരണം 2015 ആർ സി 8 പിൻവലിച്ചതിന് ശേഷം വലിയ ആർ സിയുമായി കെ ട്ടി എം എത്തുകയാണ്. പ്രോട്ടോടൈപ്പും പുറത്ത് വന്നിട്ടുണ്ട്. കെ ട്ടി എം മോഡലുകളുടെ സ്വഭാവം അനുസരിച്ച് വലിയവനിൽ –
നിന്നാണല്ലോ ചെറിയ മോഡലുകൾ പിറവി എടുക്കുന്നത്. അതുകൊണ്ട് തന്നെ അണിയറയിൽ ഒരുങ്ങുന്ന 990 ആർ സി ആറുമായി വലിയ സാമ്യം അടുത്ത ജെൻ ആർ സി യിൽ ഉണ്ടാകും. വലിയ ആർ സി യുടെ –
വിവരങ്ങൾ ഇപ്പോൾ പുറത്ത് വരുന്നത്. 890 യുടെ പകരക്കാരനായി എത്തിയ 990 യുടെ പ്ലാറ്റ്ഫോമിലാണ് പുത്തൻ മോഡൽ ഒരുങ്ങുന്നത്. 990 ഡ്യൂക്കിനെക്കാളും 5 എച്ച് പി കൂടി 128 എച്ച് പി ആയിരിക്കും
ഇവൻറെ കരുത്ത്. ടോർക്ക് 103 എൻ എം തന്നെ. മിഷ്ലിൻ ടയർ, ഡബിൾ യൂ. പി. സസ്പെൻഷൻ, മോട്ടോ ജി പി യിൽ നിന്ന് പ്രചോദനം ഉൾകൊണ്ട വിങ്ലെറ്റ്സ് എന്നിങ്ങനെയാണ് ചാപ്റ്റർ ഒന്നിലെ വിശേഷങ്ങൾ –
അധികം വൈകാതെ തന്നെ ഡിസൈനും കൂടുതൽ വിവരങ്ങളും ലഭ്യമാകും. ഇന്ത്യയിൽ ഇവനെയും ഭാവിയിൽ പ്രതീക്ഷിക്കാം. കാരണം ബിഗ് ബൈക്കുകൾ വരുകയാണല്ലോ.
Leave a comment