വെള്ളിയാഴ്‌ച , 17 ഒക്ടോബർ 2025
Home Bike news ഡുക്കാട്ടി പാനിഗാലെ വി4 നും കംഫോർട്ട് മുഖ്യം
Bike news

ഡുക്കാട്ടി പാനിഗാലെ വി4 നും കംഫോർട്ട് മുഖ്യം

2025 എഡിഷന് വന്നിരിക്കുന്ന പ്രധാന 17 മാറ്റങ്ങൾ

ഡുക്കാട്ടി പാനിഗാലെ വി4 നും കംഫോർട്ട് മുഖ്യം
ഡുക്കാട്ടി പാനിഗാലെ വി4 നും കംഫോർട്ട് മുഖ്യം

ഡുക്കാട്ടി പാനിഗാലെ ഏഴാം തലമുറയിലേക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ തലമുറയെ അപേക്ഷിച്ച് വലിയ മാറ്റങ്ങളാണ് പുത്തൻ മോഡലിൽ കൊണ്ട് വന്നിട്ടുള്ളത്. ഡിസൈൻ, എൻജിൻ, –

ഇലക്ട്രോണിക്സ് തുടങ്ങി. കംഫോർട്ടിൽ വരെ ഉടച്ചു വാർത്താണ് പുത്തൻ മോഡൽ എത്തുന്നത്. ഇനി മാറ്റങ്ങൾ വിശദമായി നോക്കാം.

  • ആദ്യം ഡിസൈൻ തന്നെ, സാഹസികൻ മൾട്ടിസ്റ്റാർഡയോട് സാമ്യമുള്ള ചെറിയ ഹെഡ്‍ലൈറ്റ്
  • ഹെഡ്‍ലൈറ്റ് ചെറുതായാലും വിൻഡ്സ്ക്രീൻ വലുതാക്കിയിട്ടുണ്ട്.
  • വിങ്ലെറ്റ്സിൻറെ പൊസിഷൻ ഹെഡ്‍ലൈറ്റിന് അടുത്ത് എത്തി
ഡുക്കാട്ടി പാനിഗാലെ വി4 നും കംഫോർട്ട് മുഖ്യം
  • ഫ്യൂൽ ടാങ്ക്, ടൈൽ സെക്ഷൻ എന്നിവയിൽ മാറ്റം വന്നപ്പോൾ
  • അതിലും വലിയ മാറ്റം വന്നിരിക്കുന്നത് സീറ്റിലാണ്,
  • സീറ്റ്, 35 എം എം നീളമേറിയതും 50 എം എം വലുതുമാക്കിയിട്ടുണ്ട്
  • അവിടം കൊണ്ടും തീരുന്നില്ല, ഫുട്ട്പെഗ്ഗിൻറെ പൊസിഷൻ മാറ്റിയതോടെ കംഫോർട്ടിൽ വലിയ വർദ്ധനയുണ്ട് എന്നാണ് ഡുക്കാറ്റി അവകാശപ്പെടുന്നത്.
  • ഇനി താഴോട്ട് പോയാൽ ഒരാൾ അവിടെ മിസ്സിംഗ് ആണ്.
  • കാലങ്ങൾക്ക് ശേഷം സിംഗിൾ സൈഡഡ് സ്വിങ്ആം ഇല്ലാത്ത പാനിഗാലെ ഫ്ലാഗ്ഷിപ് കൂടിയാണ് ഇവൻ
  • എൻജിൻ പഴയ 1103 സിസി, വി4 ആണെങ്കിലും അവിടെയും മാറ്റം വന്നിട്ടുണ്ട്
ഡുക്കാട്ടി പാനിഗാലെ വി4 നും കംഫോർട്ട് മുഖ്യം
  • യൂറോ 5 + ൽ എത്തിയതോടെ കരുത്തിൽ ചെറിയ വർദ്ധനയുണ്ട് 0.5 എച്ച് പി കൂടി 216 എച്ച് പി ആയി.
  • എന്നാൽ കരുത്തിൽ ചോർച്ചയാണ് 2.7 എൻ എം കുറഞ്ഞ് 120.9 എൻ എം ആണ് ടോർക്ക്
  • 6 സ്പീഡ് ട്രാൻസ്മിഷന് ക്വിക്ക് ഷിഫ്റ്റർ സ്റ്റാൻഡേർഡ് ആയി ഉണ്ട്
  • ഫുള്ളി അഡ്ജസ്റ്റബിൾ സസ്പെൻഷൻ ഓയിലിൻസിൽ നിന്ന് എടുത്തപ്പോൾ
  • ടയർ പിരെല്ലിയിൽ നിന്നാണ്
  • ഇലക്ട്രോണിക്സ് ഇവിടെയും ഒരു കുറവില്ല അത് പിന്നെ അങ്ങനെ ആണെല്ലോ
  • അളവുകളിലേക്ക് കടന്നാൽ എല്ലാവരും ഉറ്റു നോക്കുന്നത് ഭാരത്തിലായിരിക്കും അവിടെ 2.7 കെ ജി യുടെ കുറവുണ്ട്.

ഇപ്പോൾ ഡുക്കാട്ടി പാനിഗാലെ വി4, വി4 എസ് എന്നിവരെയാണ്. ഇന്റർനാഷണൽ മാർക്കറ്റിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഈ വർഷം തന്നെ പ്രതീക്ഷിക്കാം.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...

ഡ്യൂക്ക് 160 അവതരിപ്പിച്ചു

ഇന്ത്യക്ക് വേണ്ടി മാത്രം അവതരിപ്പിച്ച കെടിഎമ്മിൻറെ ആദ്യ ബൈക്ക്. ഡ്യൂക്ക് 160 ലാൻഡഡ്‌ . യമഹ...