വെള്ളിയാഴ്‌ച , 17 ഒക്ടോബർ 2025
Home Bike news യൂറോപ്യരെ മുഴുവൻ ഇന്ത്യയിൽ എത്തിച്ച് ഹോണ്ട
Bike news

യൂറോപ്യരെ മുഴുവൻ ഇന്ത്യയിൽ എത്തിച്ച് ഹോണ്ട

വീണ്ടും പേറ്റൻറ്റ് കാലം എത്തി

honda design images patented in india
honda design images patented in india

കഴിഞ്ഞ വർഷം ഇ ഐ സി എം എ യിൽ വലിയ നിര ഹോണ്ട മോഡലുകളാണ് അവതരിപ്പിച്ചത്. അതിൽ പുതിയ മോഡലുകളും പഴയ മോഡലുകളുടെ മുഖം മിനുക്കിയ താരങ്ങളും ഉണ്ടായിരുന്നു.

അതിൽ എല്ലാ മോഡലുകളെയും ഇന്ത്യയിൽ പേറ്റൻറ്റ് ചെയ്തിരിക്കുകയാണ് ഹോണ്ട. ലിറ്റർ ക്ലാസ്സ് നേക്കഡ് സ്പോർട്സ് ബൈക്കും, സി ബി 1000 ആറിൻറെ പുതിയ തലമുറയായ സി ബി 1000 ഹോർനെറ്റ് ആണ് –

അതിൽ ആദ്യം. അടുത്ത ആൾ ഹോണ്ടയുടെ ഇപ്പോഴത്തെ യൂറോപ്പിലെ വാല്യൂ ഫോർ മണി താരം സി ബി 750 ഹോർനെറ്റ്. അതേ എൻജിനാണ് ഇപ്പോൾ ഇന്ത്യയിൽ എത്തിയ ട്രാൻസ്ലപ് 750 എക്സ് എലിൽ –

ഓടിക്കൊണ്ടിരിക്കുന്നത്. അത് കഴിഞ്ഞ് പേറ്റൻറ്റ് ചെയ്തിരിക്കുന്നത് സി ബി ആർ 650 ആർ ആണ്. മുഖം മിനുക്കുന്നതിനൊപ്പം പുതിയ വേർഷനിൽ ഇ ക്ലച്ചുമായാണ് പുത്തൻ മോഡൽ വരുന്നത്. –

അടുത്തതായി എത്തുന്നത് 500 നിരയാണ്. സി ബി 500 എക്സിന് പകരം എൻ എക്സ് 500 ഇന്ത്യയിൽ എത്തിയത് പോലെ. മുഖം മിനുക്കി നേക്കഡ്, സ്പോർട്സ് ടൂറെർ ബൈക്കുകളും ഇന്റർനാഷണൽ മാർക്കറ്റിൽ –

എത്തിയിട്ടുണ്ട്. അതിൽ സി ബി 500 ആറിന് സി ബി 500 ഹോർനെറ്റ് എന്ന് പേരിലും മോഡിഫിക്കേഷൻ നടത്തിയപ്പോൾ. സി ബി ആർ 500 ആറിൻറെ പേര് അങ്ങനെ തന്നെ. ഇവർ മാത്രമല്ല –

സി ബി ആർ 250 ആർ ആർ, ഫോർസ 350, എ ഡി വി 350, വാരിയോ 160 തുടങ്ങിയ മോഡലുകൾ ഇന്ത്യയിൽ ഹോണ്ട കാലങ്ങൾക്ക് മുൻപേ തന്നെ ഇന്ത്യയിൽ പേറ്റൻറ്റ് ചെയ്തിട്ടുണ്ട്. ഈ പേറ്റൻറ്റ് ചെയ്യുന്നതിന് പ്രധാന –

കാരണം. ചൈനീസ്, ഇലക്ട്രിക്ക് കമ്പനികളുടെ ഡിസൈൻ കോപ്പി അടിയാണ് എന്നാണ്.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...

ഡ്യൂക്ക് 160 അവതരിപ്പിച്ചു

ഇന്ത്യക്ക് വേണ്ടി മാത്രം അവതരിപ്പിച്ച കെടിഎമ്മിൻറെ ആദ്യ ബൈക്ക്. ഡ്യൂക്ക് 160 ലാൻഡഡ്‌ . യമഹ...