2008 ലാണ് യമഹ ആർ 15 ഇന്ത്യയിൽ എത്തുന്നത്. അന്ന് മുതൽ ഇന്ന് വരെ ആർ 15 നോട് 150 സിസിയിൽ നേരിട്ട് മത്സരിക്കാൻ ഒരാളെ ഉണ്ടായിരുന്നുള്ളു. 2012 ൽ അവതരിപ്പിച്ച സി ബി ആർ 150 ആർ.
മികച്ച പെർഫോമൻസ്, ഹാൻഡ്ലിങ്, നല്ല ബ്രേക്കിംഗ് എന്നിവ 150 ആറിൻറെ ഹൈലൈറ്റ് ആയപ്പോൾ. ഇന്ത്യ പോലുള്ള മാർക്കറ്റിൽ ഹോണ്ടക്ക് എന്നും അടി തെറ്റുന്നത് വിലയിൽ ആണല്ലോ. അന്നും അത് തന്നെ സംഭവിച്ചു.
ഒപ്പം ആർ 15 ന് എന്നും ഒരു ഗോഡ്ഫാദർ ഉണ്ടായിരുന്നു. ഇതിഹാസ താരമായ ആർ 1. ആദ്യ തലമുറ മുതൽ ആ ആഡ്വാൻറ്റെജ് ആർ 15 ഉണ്ടായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ സി ബി ആർ 150 ആറിന്-
അങ്ങനെ ഒരാൾ ഉണ്ടായിരുന്നെങ്കിലും ആളെ കൂടി പരിചയപ്പെടുത്തേണ്ട അവസ്ഥ ആയിരുന്നു. 2012 മുതൽ 2017 വരെ ഇന്ത്യയിൽ ഉണ്ടായിരുന്നെങ്കിലും വലിയ മാറ്റങ്ങൾ ഒന്നും സി ബി ആറിന് ഇന്ത്യയിൽ കൊണ്ടുവന്നില്ല.
തമാശ എന്തെന്നാൽ ഇന്റർനാഷണൽ മാർക്കറ്റിൽ ഈ കാലഘട്ടത്തിൽ രണ്ടു തലമുറകൾ മാറി പോയി. അതൊന്നും ഹോണ്ട ഇന്ത്യയിലേക്ക് കൊണ്ടുവന്നില്ല. അകെ വന്ന മാറ്റം നിറങ്ങളാണ്.
- എപ്പിസോഡ് 01 സി ബി ആർ 250 ഹിസ്റ്ററി
- എപ്പിസോഡ് 02 ദുരന്ത നായകൻ സി ബി ആർ 250
- എപ്പിസോഡ് 03 സി ബി ആർ 250 ആറിൻറ്റെ അന്തകൻ
എൻജിൻ സൈഡ് കൂടി നോക്കിയാൽ, 149.4 സിസി, ലിക്വിഡ് കൂൾഡ്, 4 വാൽവ് ഡി ഒ എച്ച് സി എൻജിന്. കരുത്ത് 17.57 ബി എച്ച് പി യും ടോർക് 12.66 എൻ എം വുമായിരുന്നു. ട്രാൻസ്മിഷൻ 6 സ്പീഡ് തന്നെ.
അങ്ങനെ നരകിച്ച് നരകിച്ച് 2017 ൽ ഹോണ്ട സി ബി ആർ 150 ആർ ഇന്ത്യയിൽ നിന്ന് പിൻവാങ്ങി.
Leave a comment