ബുധനാഴ്‌ച , 6 നവംബർ 2024
Home Bike news ഹീറോ മോട്ടോകോര്പ്പ് ൻറെ 160 യിലെ രാജാവ് എത്തി
Bike news

ഹീറോ മോട്ടോകോര്പ്പ് ൻറെ 160 യിലെ രാജാവ് എത്തി

പുതിയ മാറ്റങ്ങളുമായി എക്സ്ട്രീം 160 ആർ

ഹീറോ മോട്ടോകോര്പ്പ് ൻറെ 160 യിലെ രാജാവ് എത്തി
ഹീറോ മോട്ടോകോര്പ്പ് ൻറെ 160 യിലെ രാജാവ് എത്തി

ഇന്ത്യയിൽ 160 സെഗ്മെൻറ്റിൽ വലിയ മത്സരമാണ് നടക്കുന്നത്. അതിൽ ഇപ്പോൾ ലീഡ് ചെയ്ത് നിൽക്കുന്നത് ഹീറോ മോട്ടോകോര്പ്പ് ആണ്. എന്നാൽ എതിരാളികളുമായി ഫീചേഴ്‌സിൽ കുറച്ചു പിന്നിലാണ് കക്ഷി.

അത് പരിഹരിച്ചാണ് 2024 എഡിഷൻറെ വരവ്. ഡിസൈനോപ്പം ഇലക്ട്രോണിക്സിലും വലിയ മാറ്റങ്ങൾ പുത്തൻ മോഡലിലുണ്ട്. ആദ്യം ഡിസൈനിൽ തുടങ്ങിയാൽ സിംഗിൾ, സ്പ്ലിറ്റ് സീറ്റ് ഓപ്ഷനിൽ-

ഇപ്പോൾ ലഭ്യമാണ്. എന്നാൽ സിംഗിൾ സീറ്റിൻറെ ഡിസൈൻ കുറച്ചു കൂടി മികച്ചതാക്കിയിട്ടുണ്ട്. ഒപ്പം പുത്തൻ ഗോൾഡൻ കളർ സ്കീമിലാണ് 2024 എഡിഷൻ എത്തുന്നത്. ഇനി ഇപ്പോഴത്തെ ട്രെൻഡ് ആയ –

ഹീറോ മോട്ടോകോര്പ്പ് ൻറെ 160 യിലെ രാജാവ് എത്തി
ഹീറോ മോട്ടോകോര്പ്പ് ൻറെ 160 യിലെ രാജാവ് എത്തി

ഇലക്ട്രോണിക്സിലും അപ്ഡേഷൻ കൊണ്ടുവന്നിട്ടുണ്ട്. സെഗ്മെന്റിൽ ആദ്യമായി ഡ്രാഗ് റൈസ് ടൈമർ. 0 – 60 ടൈമർ, 60 – 0 ടൈമർ തുടങ്ങിയ അപ്‌ഡേഷൻ മീറ്റർ കൺസോളിൽ എത്തിയപ്പോൾ.

ഇതിനൊപ്പം സിംഗിൾ ചാനലിൽ നിന്ന് ഡ്യൂവൽ ചാനൽ എ ബി എസിലേക്ക് എത്തിയിട്ടുണ്ട്. ഇതിനൊപ്പം ഒരു സുരക്ഷാ സാങ്കേതിക വിദ്യ കൂടി എക്സ്ട്രീം 160 ആറിലെ അപ്ഡേഷനാണ്. അതാണ് പാനിക് ബ്രേക്ക് –

അലേർട്ട്. പെട്ടെന്നുള്ള ശക്തമായ ബ്രേക്കിംഗ് പിന്നിലെ വാഹനത്തെ ഇൻഡിക്കേറ്റർ വഴി അറിയിക്കുന്ന സാങ്കേതിക വിദ്യയാണ്. പുതിയ മാറ്റങ്ങളുമായി എത്തിയ 160 ആറിൻറെ വില ഇപ്പോൾ –

ഹീറോ മോട്ടോകോര്പ്പ് പുറത്ത് വിട്ടില്ല. ഈ മാറ്റങ്ങൾ ഓപ്ഷനായി വരാനാണ് സാധ്യത. കാരണം 160 നിര കുറച്ച് പ്രൈസ് സെൻസ്റ്റീവ് ആണല്ലോ.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ഇസഡ് 900 അപ്ഡേറ്റ് ചെയ്തു

ഓരോ പുതിയ മലിനീകരണ ചട്ടം വരുമ്പോളും. പെട്രോൾ ബൈക്കുകളുടെ മൂർച്ച കുറയുകയാണ്. അതുപോലെയൊരു കഥയാണ് ഇനി...

ഫ്രീഡം 125 ന് മികച്ച വില്പന

ലോകത്തിലെ ആദ്യത്തെ സി എൻ ജി ബൈക്ക് ആയ ബജാജ് ഫ്രീഡം 125 ന് മികച്ച...

ബെയർ 650 അവതരിപ്പിച്ചു

ഇന്ത്യയിൽ റോയൽ എൻഫീൽഡ് തങ്ങളുടെ അഞ്ചാമത്തെ 650 അവതരിപ്പിച്ചു. ബെയർ 650 ഈ നിരയിലെ ആദ്യ...

വരവറിയിച്ച് കെഎൽഎക്സ് 230

ഇന്ത്യയിൽ കവാസാക്കി തങ്ങളുടെ ലൈറ്റ് വൈറ്റ് സാഹസികൻ കെഎൽഎക്സ് 230 ( klx 230) അവതരിപ്പിച്ചു....