2023 ൽ ഇന്ത്യയിൽ പുതിയ മാറ്റങ്ങൾ എത്തിയതോടെ വലിയ കുതിപ്പാണ് എം ട്ടി 15 നടത്തി വരുന്നത്. അതുകൊണ്ട് തന്നെ 2024 മാറ്റങ്ങളുടെ വലിയ ലിസ്റ്റ് ഒന്നും ഇല്ല. പഴയ എം ട്ടി തന്നെ. പക്ഷേ നിറങ്ങളുടെ –
ലിസ്റ്റ് കുറച്ചു കൂടെ വലുതാക്കിയിട്ടുണ്ട്. ഇനിമുതൽ പുതിയ രണ്ടു നിറങ്ങൾക്കൊപ്പം 3 നിരകളിലായി 8 നിറങ്ങളിലാണ് എം ട്ടി ലഭ്യമാകുന്നത്. പുതിയ രണ്ടു നിറങ്ങൾ എത്തിയിരിക്കുന്നത് നടുകഷ്ണത്തിലാണ്.
സിയാൻ സ്‌ട്രോം ഡീലക്സ്, സൈബർ ഗ്രീൻ ഡീലക്സ് എന്നിങ്ങനെയാണ് പുതിയ രണ്ടു നിറങ്ങളുടെ പേരുകൾ. ഐസ് ഫ്ലോ വേർമില്യൺ, റേസിംഗ് ബ്ലൂ, മെറ്റാലിക് ബ്ലാക്ക് എന്നിവയും ഈ കൂട്ടത്തിൽ പെട്ടതാണ്. –
മെറ്റാലിക് ബ്ലാക്ക്, ഡാർക്ക് മേറ്റ് ബ്ലൂ എന്നീ രണ്ടു നിറങ്ങളാണ് ഏറ്റവും താഴെ നില്കുന്നത്. ബ്ലൂറ്റുത്ത് കണക്റ്റിവിറ്റി, എൽ ഇ ഡി ഇൻഡിക്കേറ്റർ എന്നിവ ഈ മോഡലുകൾക്ക് ലഭ്യമല്ല. ഏറ്റവും മുകളിൽ –
നോക്കിയാൽ അവിടെ മോട്ടോ ജി പി എഡിഷനാണ്. ഇനി വിലയിലേക്ക് കടന്നാൽ സ്റ്റാൻഡേർഡ് മോഡലുകൾക്ക് 170,305/- രൂപയാണെങ്കിൽ, നടുകഷ്ണത്തിൽ നിൽക്കുന്നവരുടെ വില വരുന്നത് 175,005/-
രൂപയാണ്. സ്റ്റാൻഡേർഡ് മോഡലിനെക്കാളും 4,700/- രൂപ കൂടുതൽ. അതിനെക്കാളും 800 രൂപ കൂടി കൂടുതൽ കൊടുത്താൽ ലിമിറ്റഡ് എഡിഷൻ മോട്ടോ ജിപി എഡിഷൻ വാങ്ങാം.
Leave a comment