ശനിയാഴ്‌ച , 18 ഒക്ടോബർ 2025
Home Bike news കെടിഎം ഡ്യൂക്ക് 200 ന് പുതിയ മാറ്റം
Bike news

കെടിഎം ഡ്യൂക്ക് 200 ന് പുതിയ മാറ്റം

2025 എഡിഷൻ ഷോറൂമിൽ സ്പോട്ട് ചെയ്തു

കെടിഎം ഡ്യൂക്ക് 200 ന് പുതിയ മാറ്റം
കെടിഎം ഡ്യൂക്ക് 200 ന് പുതിയ മാറ്റം

ഇന്ത്യയിൽ ഇപ്പോൾ കെടിഎമ്മിന് അത്ര നല്ല കാലമല്ല. ഇടക്കിടെ വരുന്ന വിലകയറ്റവും, പ്രതിച്ഛായയിൽ ഉണ്ടായ ഇടിവും കൊണ്ട് വലയുന്ന കെടിഎം നിരയിൽ. ആകെയുള്ള ആശ്വാസമാണ് കെടിഎം ഡ്യൂക്ക് 200.

2025 എഡിഷൻ എത്തുന്നതോടെ ഇപ്പോഴുള്ള വില്പനയും കുറയും എന്നാണ് തോന്നുന്നത്. അതിനുള്ള പ്രധാന കാരണം ഇപ്പോൾ വന്നിരിക്കുന്ന മാറ്റങ്ങളാണ്. ഡിസൈൻ പുത്തൻ തലമുറയിലേക്ക് അപ്ഡേറ്റ് –

ചെയ്തിട്ടില്ലെങ്കിലും. 2025 എഡിഷനിൽ 390 യുടെ ടി എഫ് ടി ഡിസ്‌പ്ലേയുമായാണ് സ്പോട്ട് ചെയ്തിരിക്കുന്നത്. പുത്തൻ 250 യിൽ എൽസിഡി മീറ്റർ കൺസോൾ ആണെന്ന് കൂടി ഓർക്കണം.

കെടിഎം ഡ്യൂക്ക് 200 ന് പുതിയ മാറ്റം

ടിഎഫ്ടി ഡിസ്പ്ലേ എത്തിയതിനാൽ ബ്ലൂറ്റുത്ത് കണക്റ്റിവിറ്റിയും എത്തുമെന്ന് ഉറപ്പാണ്. കാരണം നാവിഗേഷനായി സ്വിച്ച് ഗിയറിലും അപ്ഡേഷൻ വരുത്തിയിട്ടുണ്ട്. ഇതൊക്കെ പുതിയ –

അപ്‌ഡേഷൻ ആകുമ്പോൾ, കഴിഞ്ഞ തലമുറയെ അപേക്ഷിച്ച് ബെല്ലി പാൻ എടുത്തു കളഞ്ഞിട്ടുമുണ്ട്. ഈ മാറ്റങ്ങൾ എത്തുന്നതോടെ വിലയിലും വർദ്ധന ഉണ്ടാകാം. ഇപ്പോൾ 1.99 ലക്ഷം ഉള്ള ഇവന് –

വില ഇനിയും കൂടിയാൽ 2 ലക്ഷത്തിന് മുകളിൽ പോകും. അതോടെ ഓൺ റോഡ് പ്രൈസിൽ വലിയ മാറ്റമാണ് ഉണ്ടാകാൻ പോകുന്നത്. അതോടെ കെടിഎം ഡ്യൂക്ക് 200 ൻറെ ഡിമാൻഡ് കുറയാൻ വഴിയുണ്ട്.

അല്ലെങ്കിൽ വില കുറക്കുന്ന കാലം ആയതിനാൽ. പുതിയ അപ്ഡേഷൻ വന്നാലും വില കൂടാതെ ഇരിക്കാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല. അധികം വൈകാതെ ഒഫീഷ്യൽ ലോഞ്ച് ഉണ്ടാകും.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...

ഡ്യൂക്ക് 160 അവതരിപ്പിച്ചു

ഇന്ത്യക്ക് വേണ്ടി മാത്രം അവതരിപ്പിച്ച കെടിഎമ്മിൻറെ ആദ്യ ബൈക്ക്. ഡ്യൂക്ക് 160 ലാൻഡഡ്‌ . യമഹ...