ചൊവ്വാഴ്‌ച , 3 ഫെബ്രുവരി 2026
Home Bike news എക്സ് എസ് ആർ 155 ഇന്ത്യയിൽ എത്തുമ്പോൾ
Bike news

എക്സ് എസ് ആർ 155 ഇന്ത്യയിൽ എത്തുമ്പോൾ

ഹണ്ടർ 350 ആണ് പ്രധാന എതിരാളി

എക്സ് എസ് ആർ 155 ഇന്ത്യയിൽ എത്തുമ്പോൾ
എക്സ് എസ് ആർ 155 ഇന്ത്യയിൽ എത്തുമ്പോൾ

എക്സ് എസ് ആർ 155 നെ പോലെ ഇന്ത്യക്കാർ ഇത്രയും കാത്തിരുന്ന മോട്ടോർസൈക്കിൾ ഉണ്ടാവില്ല. ആസിയാൻ രാജ്യങ്ങളിൽ വിൽക്കുന്ന യമഹയുടെ 155 സിസി യിലെ സ്പോർട്ട് ഹെറിറ്റേജ് ആണ് ഇവൻ.

എൻജിൻ നമ്മൾ ആർ 15 , എം ടി 15 ലും കണ്ട 155 സിസി, ലിക്വിഡ് കൂൾഡ്, തന്നെ. കരുത്ത്, ടോർക്ക് തുടങ്ങിയ കാര്യങ്ങളിലും വ്യത്യാസമില്ല. ബ്രേക്കിംഗ്, വീൽസ്, സസ്പെൻഷൻ തുടങ്ങി –

എല്ലാം അതുപോലെ തന്നെ തുടരുമ്പോൾ. ബ്ലോക്ക് പാറ്റേൺ ടയർ ആണ് ഇവന് ഇന്റർനാഷണൽ മാർക്കറ്റിൽ എത്തുന്നത്. ഇന്ത്യയിലും വലിയ മാറ്റം ഉണ്ടാകാൻ വഴിയില്ല. ഇനി മാറ്റങ്ങളുടെ ലിസ്റ്റ് എടുത്താൽ –

സ്പോർട്സ് ഹെറിറ്റേജ് എന്നൊക്കെ പറയുമെങ്കിലും. ഇന്ത്യയിൽ ഇവൻ ക്ലാസ്സിക് ബൈക്കാണ്. ഇന്ത്യക്ക് വേണ്ട ലക്ഷണം ഒത്ത ക്ലാസ്സിക് താരം.

  • റൌണ്ട് – ടൈൽലൈറ്റ്, ഹെഡ്‍ലൈറ്റ്
  • ടിയർ ഡ്രോപ്പ് ഇന്ധനടാങ്ക്, സിംഗിൾ പിസ് സീറ്റ്.
  • റൌണ്ട് എൽ സി ഡി മീറ്റർ കൺസോൾ

എന്നിങ്ങനെ നീളുന്നു വിശേഷങ്ങൾ. ഇനി വിലയിലേക്ക് കടന്നാൽ എക്സ് എസ് ആറിന് പൊതുവെ എം ടി 15 ന് –

താഴെയാണ് വില വരുന്നത്. അതുകൊണ്ട് തന്നെ ഇവിടെയും ആ കിഴ്വഴക്കം തുടരാനാണ് സാധ്യത. ഏകദേശം 1.6 ലക്ഷത്തിന് അടുത്ത് വില പ്രതീക്ഷിക്കാം. പ്രധാന എതിരാളികൾ –

റോയൽ എൻഫീൽഡ് ഹണ്ടർ 350, ടിവിഎസ് റോനിൻ തുടങ്ങിയവർ ആയിരിക്കും. 2025 ജനുവരി മാസത്തിൽ ആയിരിക്കും ഇവൻറെ ലോഞ്ച് നടക്കാൻ സാധ്യത.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് 300 ഓൺ റോഡ് പ്രൈസ്

ടിവിഎസ് ആർടിഎക്സ് 300 ഓൺ റോഡ് പ്രൈസ് നോക്കാം. 3 നിലകളിലാണ് ഇവൻറെ വില ക്രമീകരിച്ചിരിക്കുന്നത്....

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...