ഇന്ത്യയിൽ ബൈക്കുകളുടെ കാര്യത്തിൽ അത്ര താല്പര്യമില്ലാത്ത ഇരുചക്ര നിർമ്മാതാവാണ് സുസൂക്കി. എന്നാൽ ഇന്റർനാഷണൽ മാർക്കറ്റിൽ കളി വ്യത്യാസമാണ്. മിഡ്‌ഡിൽ വൈറ്റ് ചൂടുപിടിക്കുന്നതിന് അനുസരിച്ച് പുതിയ മോഡലുകളെ കൊണ്ട് നിറക്കുകയാണ് സുസൂക്കിയും.
ഇന്നലെ പരിചയപ്പെട്ടത് നമ്മുക്ക് അത്ര പരിചയമില്ലാത്ത സുസൂക്കിയുടെ എസ് വി 650 യുടെ പകരകരാൻ ആണെങ്കിൽ ഇന്ന് പരിചയപ്പെടാൻ പോകുന്നത് ഇന്ത്യയിൽ ഏറെ പരിചയമുള്ള വി സ്‌ട്രോം 650 യുടെ പകരക്കാരനാണ് പേര് വി സ്‌ട്രോം 800 ഡി ഇ, സ്ട്രീറ്റ് ഫൈറ്ററിൽ നിന്ന് സാഹസികനാക്കുമ്പോൾ വരുന്ന മാറ്റങ്ങൾ അടിയിൽ നിന്ന് തുടങ്ങാം.
വലിയ കല്ലും കുഴിയും തണ്ടാവുന്ന 220 എം എം ഗ്രൗണ്ട് ക്ലീറൻസ് എന്നാൽ എങ്ങാനും അടിത്തട്ടിയാൽ എൻജിനെ സംരക്ഷിക്കാൻ കറുത്ത ബാഷ് പ്ലേറ്റ് , രണ്ടറ്റത്തും ടയറും കുത്തിനിൽകുന്നത് 21 / 17 ഇഞ്ച് സ്പോക്ക് വീലിലാണ് 90 ഉം 150 സെക്ഷൻ ട്യൂബ്ലെസ്സ് അല്ല ടയർ, കാടും തോടും കയറേണ്ടതിനാൽ ഓഫ് റോഡിങ് പാറ്റേൺ ഉള്ള ടയറുകളാണ്. അതിൽ ബ്രേക്കിങ്ങിനായി 310 എം എം ഡ്യൂവൽ മുന്നിലും പിന്നിൽ 260 എം എം സിംഗിൾ ഡിസ്ക് ബ്രേക്കുകളുമാണ്. സസ്പെൻഷൻ 220 എം എം ട്രാവൽ നൽകുന്ന യൂ എസ് ഡി, മോണോ സസ്പെൻഷനും നൽകി താഴത്തെ കാര്യങ്ങൾ ഏകദേശം നല്ല രീതിയിൽ ഒതുക്കി മുകളിൽ എത്തിയാൽ ,
മുകളിലും വിശേഷങ്ങൾ ഏറെയുണ്ട്. നല്ല വീതിയും ഉയരവുമുള്ള സീറ്റ്, ഹൈറ്റ് 855 എം എം വരും , 20 ലിറ്റർ ഇന്ധനടാങ്ക്, ഹാൻഡിൽ ബാർ, ഹാൻഡ് ഗാർഡ്, അഡ്ജസ്റ്റ് ചെയ്യാവുന്ന വിൻഡ് സ്ക്രീൻ, സെമി ഫയറിങ്, ഒന്നിന് മുകളിൽ ഒന്നായി വച്ചിരിക്കുന്ന സുസുക്കിയുടെ പുതിയ ഹെഡ്‍ലൈറ്റ് ഡിസൈൻ എന്നിവ കഴിഞ്ഞ് ഇനി മെയിൻ സ്ഥലത്തേക്ക് പോകാം.
എൻജിൻ ഇന്നലെ കണ്ട ജി എക്സ് എസ് 8 എസിൻറെ അതെ എഞ്ചിൻ തന്നെയാണ്. എന്നാൽ ഓഫ് റോഡർ ആയതിനാൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 776 സിസി, പാരലൽ ട്വിൻ സിലിണ്ടർ എൻജിന് ഒരു എച്ച് പി കൂട്ടി 84 എച്ച് പിയിൽ എത്തിച്ചപ്പോൾ ടോർക്കിൽ മാറ്റമില്ല 78 എൻ എം തന്നെ. 6 സ്പീഡ് ട്രാൻസ്മിഷൻ വഴി കരുത്ത് ടയറിൽ എത്തിക്കുന്നത് ഒപ്പം സ്ലിപ്പർ ക്ലച്ച്, ഡ്രൈവിംഗ് മോഡ്, ട്രാക്ഷൻ കണ്ട്രോൾ, ബൈ ഡൈറക്ഷണൽ ക്വിക്ക് ഷിഫ്റ്റർ, സ്വിച്ചഅബിൾ എ ബി എസ്, വിവരങ്ങൾ കൈമാറാൻ 5 ഇഞ്ച് ട്ടി എഫ് ട്ടി ഡിസ്‌പ്ലേയും നൽകിയിട്ടുണ്ട്. വില ഇപ്പോൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എതിരാളി ഹോണ്ടയുടെ ഈ അടുത്ത് അവതരിപ്പിച്ച ട്രാൻസ്ലപ് 750 യും യമഹയുടെ ടെനെർ 700 മാണ്.
ഇന്ത്യയിൽ വി സ്‌ട്രോം 650 യുടെ പകരകാരനായി എത്തുന്ന ഇവൻ അടുത്ത വർഷം ഇവിടെയും പ്രതീഷിക്കാം.
Leave a comment