ശനിയാഴ്‌ച , 18 ഒക്ടോബർ 2025
Home Bike news ക്ലാസിക് 350 ക്ക് പുതിയ അപ്ഡേഷൻ
Bike news

ക്ലാസിക് 350 ക്ക് പുതിയ അപ്ഡേഷൻ

അടുത്ത മാസം വിപണിയിലേക്ക്

ക്ലാസിക് 350 ക്ക് പുതിയ അപ്ഡേഷൻ
ക്ലാസിക് 350 ക്ക് പുതിയ അപ്ഡേഷൻ

100 സിസി മോഡലുകൾക്ക് വരെ സർവ്വ സാധാരണമാണ് എൽ ഇ ഡി ഹെഡ്‍ലൈറ്റ്. ഇപ്പോളും ക്ലാസ്സിലെ ടോപ്പർ ആയ റോയല് എന്ഫീല്ഡ് ക്ലാസിക് 350 ക്ക്. ഇതുവരെ ആ വെള്ള വെളിച്ചം എത്തിയിട്ടില്ല.

എന്നാൽ ആ കുറവ് ഇനി പഴകഥയാക്കുകയാണ്. ഇപ്പോൾ ഭൂരിഭാഗം ബൈക്കുകൾക്ക് ഉള്ള ഈ ഫീച്ചേഴ്‌സ്. ഇതുവരെ ക്ലാസിക് 350 ക്ക് എന്നല്ല. എൻഫീൽഡ് നിരയിൽ മികച്ച വില്പനയുള്ള മറ്റ് 350 മോഡലുകളായ.

ബുള്ളറ്റ് 350, ഹണ്ടർ 350 തുടങ്ങി ഒറ്റ മോഡലുകളിലും എത്തിയിട്ടില്ല. ആകെ ഉള്ളത് 350 നിരയിൽ മിറ്റിയോർ 350 യുടെ ടോപ് എൻഡിൽ മാത്രമാണ്. എന്നാൽ ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയി വരുമെന്ന് –

പറഞ്ഞതുപോലെ. ഹെഡ്‍ലൈറ്റിനൊപ്പം ടൈൽ ലൈറ്റ്, ഇൻഡിക്കേറ്റർ തുടങ്ങിവയെല്ലാം. ഇനി ക്ലാസ്സിക്‌ 350 യിൽ തെളിയുന്നത് എൽ ഇ ഡി ലൈറ്റ് ആയിട്ടാകും. അതും സിംഗിൾ കളർ സിംഗിൾ ചാനൽ മുതൽ.

ഡ്യൂവൽ ചാനൽ എ ബി എസിന് വരെ ഇത് സ്റ്റാൻഡേർഡ് ആകുമെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം. അടുത്ത മാസം ലോഞ്ച് ഉണ്ടാകും. എൻജിൻ തുടങ്ങിയ മറ്റ് കാര്യങ്ങളിൽ മാറ്റമില്ല.

വിലയിൽ വലിയ വർദ്ധന ഉണ്ടാകാൻ സാധ്യതയില്ല. ഏകദേശം 2,500/- രൂപവരെ കൂടിയേക്കാം. ഇതിന് ശേഷം മറ്റ് മോഡലുകളിലും ഈ മാറ്റം വരും.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...

ഡ്യൂക്ക് 160 അവതരിപ്പിച്ചു

ഇന്ത്യക്ക് വേണ്ടി മാത്രം അവതരിപ്പിച്ച കെടിഎമ്മിൻറെ ആദ്യ ബൈക്ക്. ഡ്യൂക്ക് 160 ലാൻഡഡ്‌ . യമഹ...