ചൊവ്വാഴ്‌ച , 3 ഫെബ്രുവരി 2026
Home Bike news ബജാജ് ഡോമിനർ 400 അടുത്ത തലമുറ അണിയറയിൽ
Bike news

ബജാജ് ഡോമിനർ 400 അടുത്ത തലമുറ അണിയറയിൽ

വരാൻ സാധ്യതയുള്ള മാറ്റങ്ങൾ നോക്കാം

ബജാജ് ഡോമിനർ 400 അടുത്ത തലമുറ അണിയറയിൽ
ബജാജ് ഡോമിനർ 400 അടുത്ത തലമുറ അണിയറയിൽ

ഇന്ത്യയിൽ എൻ എസ് 400 ഇസഡ് കില്ലർ പ്രൈസുമായി എത്തിയതോടെ. മറ്റ് ബ്രാൻഡുകൾക്ക് മാത്രമല്ല ബജാജിനും വലിയ വെല്ലുവിളിയാണ് ഉണ്ടായിരിക്കുന്നത്. തങ്ങളുടെ ഫ്ലാഗ്ഷിപ്പായ ബജാജ് ഡോമിനർ 400 –

വലിയ ഓവർ പ്രൈസ് ആയി കഴിഞ്ഞു. ഇനി അത് ജസ്റ്റീഫൈ ചെയ്യുന്നത് എങ്ങനെ ആണെന്ന് കുറച്ചു നാളുകളായി ഉള്ള സംശയമാണ്. അതിന് ചെറിയ ക്ലൂ തന്നിരിക്കുകയാണ് ബജാജിൻറെ മേധാവികളിൽ –

ഒരാളായ രാകേഷ് ശർമ്മ. ” പുത്തൻ തലമുറ ബജാജ് ഡോമിനർ 400 പുതിയൊരു പ്ലാറ്റ്ഫോമിലാണ് നിർമ്മിക്കുന്നത് എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത് “.

ഇപ്പോഴുള്ള ഡോമിനർ 400 ൻറെ പോര്യ്മകൾ എല്ലാം മാറ്റിയാകും പുത്തൻ തലമുറയുടെ കടന്ന് വരവ്. എന്തൊക്കെയാണ് മാറ്റങ്ങൾ എന്ന് നോക്കിയാലോ.

  • ഭാരം കുറഞ്ഞ പുതിയ ഷാസി
  • കെടിഎം ൻറെ പുതിയ 399 സിസി ബജാജ് വേർഷൻ എൻജിൻ,
  • എൻ എസ് 400 ൽ എത്തിയ ഇലക്ട്രോണിക്സിനൊപ്പം
  • ട്ടി എഫ് ട്ടി ഡിസ്പ്ലേയും ക്വിക്ക് ഷിഫ്റ്ററും പുത്തൻ മോഡലിൽ എത്താൻ സാധ്യതയുണ്ട്
  • ചിലപ്പോൾ പുതിയ ഡിസൈനും വരാം
  • 2016 ൽ എത്തിയ ഡോമിക്ക് ഡിസൈനിൽ വലിയ മാറ്റങ്ങൾ ഒന്നും ഇതുവരെ എത്തിയിട്ടില്ലലോ

ഇതൊക്കെ ആയിരിക്കും പ്രധാനപ്പെട്ട മാറ്റങ്ങൾ. പുതിയ വലിയ മാറ്റങ്ങൾ എല്ലാം വന്നാലും വിലയിൽ വലിയ വർദ്ധന ഉണ്ടാകില്ല എന്നും ബജാജ് മേധാവി കൂട്ടിച്ചേർത്തിട്ടുണ്ട്.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് 300 ഓൺ റോഡ് പ്രൈസ്

ടിവിഎസ് ആർടിഎക്സ് 300 ഓൺ റോഡ് പ്രൈസ് നോക്കാം. 3 നിലകളിലാണ് ഇവൻറെ വില ക്രമീകരിച്ചിരിക്കുന്നത്....

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...