ചൊവ്വാഴ്‌ച , 3 ഫെബ്രുവരി 2026
Home Bike news വലിയ വില കുറവുമായി ആർ ട്ടി ആർ 160
Bike news

വലിയ വില കുറവുമായി ആർ ട്ടി ആർ 160

മടി പിടിച്ചോ ട്ടി വി എസിന് ???

TVS Apache 160 gets new Black Edition launched
TVS Apache 160 gets new Black Edition launched

ഇന്ത്യയിൽ 160 നിരയിൽ വലിയ മത്സരമാണ് നടക്കുന്നത്. അതിന് തിരി കൊളുത്തിയത് ആർ ട്ടി ആർ 160 ആണെങ്കിലും. ആമകളൊക്കെ മുയലിനേക്കാളും മുന്നേ എത്തിയെന്നാണ് ഇപ്പോഴത്തെ സ്ഥിതി വിശേഷം.

യൂ എസ് ഡി ഫോർക്ക്, ഭാരകുറവ് എന്നിങ്ങനെ ആമകളൊക്കെ ചാടി കടന്നപ്പോൾ. ഇത്തവണ ട്ടി വി എസ് 160 യിൽ വലിയ അപ്ഡേഷൻ കൊണ്ടുവരുമെന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ 2024 എഡിഷനിൽ ആകെ –

n250 pulsar 2024 edition launched

എത്തിയിരിക്കുന്നത് വിലകുറവും പുതിയ നിറവുമാണ്. ആദ്യം മാറ്റങ്ങൾ നോക്കിയാൽ എല്ലായിടത്തും കറുപ്പാണ്. കണ്ണ് പറ്റാതെയിരിക്കാനാണ് എന്ന് തോന്നുന്നു ചുവപ്പ് സ്റ്റിക്കർ അവിടവിടെയായി ചെറുതായി –

കാണാം. ഒപ്പം ചെറിയ വാരിയൻറ്റ് ആണെങ്കിലും റൈഡിങ് മോഡ്, എൽ ഇ ഡി ഹെഡ്‍ലൈറ്റ് തുടങ്ങി ഒരു വെടിക്കുള്ള മരുന്നൊക്ക ഇവൻറെ കൈയിലുമുണ്ട്. ഇനി അടുത്ത വലിയ മാറ്റം വിലയിലാണ്.

4 വിക്ക് വിലയിൽ 3,600/- രൂപയും 160 യിൽ ആകട്ടെ 9,150 രൂപയോളമാണ് കുറവ്. ഡ്രം ബ്രേക്കിൽ മാത്രമാണ് ഈ ബ്ലാക്ക് എഡിഷൻ ലഭ്യമാകുന്നത്. 4 വി യിൽ എത്തുമ്പോൾ 121,270/- രൂപയും. 160 ക്ക് 111,270/- രൂപയുമാണ്.

കേരളത്തിലെ എക്സ് ഷോറൂം വിലയായി വരുന്നത്. പതിവിന് വിപരീതമായി ഒഫീഷ്യൽ വെബ്‌സൈറ്റിൽ, ഡൽഹിയിൽ ഈ വില വ്യത്യാസം കാണുന്നുണ്ട്.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് 300 ഓൺ റോഡ് പ്രൈസ്

ടിവിഎസ് ആർടിഎക്സ് 300 ഓൺ റോഡ് പ്രൈസ് നോക്കാം. 3 നിലകളിലാണ് ഇവൻറെ വില ക്രമീകരിച്ചിരിക്കുന്നത്....

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...