വെള്ളിയാഴ്‌ച , 17 ഒക്ടോബർ 2025
Home Uncategorized മുഖം മിനുക്കി അപ്പാച്ചെ ആർടിആർ 160 , 200
Uncategorized

മുഖം മിനുക്കി അപ്പാച്ചെ ആർടിആർ 160 , 200

അപ്പാച്ചെക്ക് 20 അം പിറന്നാൾ

മുഖം മിനുക്കി അപ്പാച്ചെ ആർടിആർ 160 , 200
മുഖം മിനുക്കി അപ്പാച്ചെ ആർടിആർ 160 , 200

ടിവിഎസ് തങ്ങളുടെ അപ്പാച്ചെ ആർടിആർ 160 , 200 എന്നിവരുടെ ലിമിറ്റഡ് എഡിഷൻ പുറത്തിറക്കി. അപ്പാച്ചെയുടെ 20 അം പിറന്നാൾ ആഘോഷിക്കുന്ന വേളയിലാണ് ടോപ് വാരിയൻറ്റ് ആയി പുതിയ താരങ്ങൾ എത്തുന്നത്.

മാറ്റങ്ങളുടെ ലിസ്റ്റ് എടുത്താൽ, ഹെഡ്‍ലൈറ്റ് നിന്ന് തന്നെ തുടങ്ങാം. യമഹയുടെ എം ടി 07 , ജി എസ് എക്സ് എസ് 750 ഒരു വിദൂര ഛായയുണ്ട്. പക്ഷേ ടിവിഎസ് തങ്ങളുടെതായ ഒരു ട്ടച്ച് കൊടുക്കാൻ മറന്നിട്ടില്ല.

ഡി പ്രൊജക്ടർ ഹെഡ്‍ലൈറ്റ് അതിന് താഴെയായി എൽഇഡി ഡിആർഎൽ . എന്നിവയാണ് ഹെഡ്‍ലൈറ്റ് ഡിസൈൻ വരുന്നത്. പിന്നോട്ട് പോയാൽ 5 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ എത്തിയിട്ടുണ്ട്.

മുഖം മിനുക്കി അപ്പാച്ചെ ആർടിആർ 160 , 200
മുഖം മിനുക്കി അപ്പാച്ചെ ആർടിആർ 160 , 200

മോഡുകൾക്കനുസരിച്ച് തീമും മാറുന്ന രീതിയിലാണ് ഗ്രാഫിക്സ് ഒരുക്കിയിരിക്കുന്നത്. സൈഡ് , പിൻ ഡിസൈൻ പഴയത് പോലെ തന്നെ . അടുത്ത മാറ്റം വന്നിരിക്കുന്നത് ഫീച്ചേഴ്‌സിലാണ്.

ലിസ്റ്റിൽ ഇപ്പോൾ ട്രാക്ഷൻ കണ്ട്രോൾ എത്തിയിട്ടുണ്ട്. സ്ലിപ്പർ ക്ലച്ച് , വോയിസ് അസിസ്റ്റ് ഓട് കൂടിയ ബ്ലൂറ്റൂത്ത് കണക്റ്റിവിറ്റി ലിസ്റ്റിലെ മറ്റ് ഹൈലൈറ്റുകൾ . ഇനി വില നോക്കിയാൽ 160 ക്ക് 1.49 ലക്ഷവും.

200 ന് 1.59 ലക്ഷവുമാണ് കേരളത്തിലെ എക്സ്ഷോറൂം വില.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

100 സിസി ബൈക്ക് കൾക്ക് വില കൂടും

ഇരുചക്ര അപകടങ്ങളിൽ മരിക്കുന്നവരിൽ ഭൂരിഭാഗവും. റോഡിൽ തെന്നി , തലക്ക് അപകടമുണ്ടായിട്ടാണ് എന്നാണ് റിപ്പോർട്ട്. ഇത്...

ടി വി എസ് 450 പ്ലാനുകൾ

ബി എം ഡബിൾയൂ വിൻറെ കുഞ്ഞൻ മോഡൽ 310 നിൽ നിന്ന് 450 യിലേക്ക് മാറുമ്പോൾ....

സ്ക്രമ്ബ്ലെർ 400 ഉം ട്രെൻഡിനൊപ്പം

സ്ക്രമ്ബ്ലെർ എന്നാൽ എ ഡി വി ക്ക് താഴെ റോഡ്സ്റ്ററിന് മുകളിൽ എന്നാണ് പൊതുവെയുള്ള വെപ്പ്....

എക്സ്ട്രെയിം 250 ആർ അവതരിപ്പിച്ചു

ഇന്ത്യയിൽ ഭാരത് മൊബിലിറ്റി ഷോയിൽ ഹീറോയുടെ അഴിഞ്ഞാട്ടമാണ്. എക്സ്പൾസ്‌ 210 നിനൊപ്പം എത്തിയ മറ്റൊരു ബൈക്കാണ്...