ബി എം ഡബിൾയൂ വിൻറെ കുഞ്ഞൻ മോഡൽ 310 നിൽ നിന്ന് 450 യിലേക്ക് മാറുമ്പോൾ. ടി വി എസ് 450 ഈ എൻജിനിൽ നിന്ന് ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു.
എന്നാൽ കളികൾ അവിടെയും അവസാനിക്കുന്നില്ല. ടി വി എസിൻറെ സ്വന്തമായുള്ള അൾട്രാ പ്രീമിയം ബ്രാൻഡ് നോർട്ടണിലും. കുഞ്ഞൻ മോഡൽ നിർമ്മിക്കാൻ ഒരുങ്ങുകയാണ് ടി വി എസ്.
ടി വി എസ് ബ്രാൻഡിൽ അപ്പാച്ചെ സീരിസിൽ എത്തുന്ന ഈ എൻജിൻ. നോർട്ടണിൽ ഏത് സ്വഭാവത്തിൽ എത്തുമെന്ന് തീരുമാനം ആയിട്ടില്ല. എന്തായാലും ഇതിൽ ഏറ്റവും വില കൂടിയ 450 നോർട്ടൺ –
ആകാനാണ് സാധ്യത. മൂവരുടെയും സ്റ്റാറ്റസ് അണ്ടർ കൺസ്ട്രക്ഷൻ എന്നാണ്. ബീമർ 450 യിൽ എഫ് 450 ജി എസ് ഈ വർഷം അവസാനം എത്തും. ഒപ്പം കൂടുതൽ മോഡലുകൾ –
അധികം വൈകാതെ തന്നെ പ്രതീക്ഷിക്കാം. മറ്റ് ബ്രാൻഡുകളുടെ കാര്യം വഴിയെ അറിയാം.
Leave a comment