റോയൽ എൻഫീൽഡ് തങ്ങളുടെ ബെസ്റ്റ് സെല്ലെർ മോഡലായ ക്ലാസ്സിക് സീരിസിൽ. വലിയ അപ്ഡേഷൻ കൊടുത്തിരിക്കുകയാണ്. 350 യുടെ ഡിസൈനും 650 എൻജിനുമായി ക്ലാസിക് 650 ആണ് പുതിയ താരം.
ഹൈലൈറ്റുകൾ നോക്കിയാൽ
- ക്ലാസ്സിക് 350 യുടെ അതെ ഡിസൈൻ തന്നെയാണ് ഇവനിലും
- ടാങ്ക് , ഹെഡ്‍ലൈറ്റ് , സീറ്റ് , സ്പീഡോ മീറ്റർ എന്നിങ്ങനെ എല്ലാം
- ഇനി എൻജിൻ 650 ട്വിൻ സിലിണ്ടർ പട കുതിര തന്നെ
- പിൻ സസ്പെൻഷൻ ഷോട്ട്ഗണിൽ നിന്നാണ്
- ഇരട്ട എക്സ്ഹൌസ്റ്റും എത്തിയിട്ടുണ്ട്
ഹൈലൈറ്റുകൾ കഴിഞ്ഞാൽ ഇന്നത്തെ വിഷയത്തിലേക്ക് കടക്കാം. മൂന്ന് നിരകളിലായി നാല് നിറങ്ങളിലാണ് ക്ലാസിക് 650 എത്തുന്നത്. നിറങ്ങൾക്ക് മാത്രമാണ് ഈ നിരയിലെ വ്യത്യാസം.
ആദ്യത്തെ നിര ഹോട്ട് റോഡ് എന്നാണ് പേര്. വൈറ്റ് // റെഡ് , വൈറ്റ് // ബ്ലൂ എന്നിങ്ങനെ എത്തുമ്പോൾ. ഇനി വരുന്നത് കുറച്ച് നൊസ്റ്റു അടിക്കുന്ന നിറങ്ങളാണ്. പഴയ ക്ലാസ്സിക് 500 ൽ കണ്ട പച്ച നിറമാണ് ഇവിടെ ഉള്ളത്.
- ഹിമാലയൻ 750 മുഖം മുടിയില്ലാതെ
- റോയല് എന്ഫീല്ഡ് മെറ്റിയര്‍ വിറക്കും
- ആഡംബര ബൈക്കുകളിൽ വില കുറയുന്നത് ആർക്ക്
അതുകൊണ്ട് തന്നെ ക്ലാസ്സിക് എന്നാണ് ഇവൻറെ പേര് വരുന്നത്. ഒപ്പം വികാരമായ ബ്ലാക്ക് ക്രോമ് ആണ് ഏറ്റവും മുകളിൽ. ക്രോമ് എന്നാണ് പേര്.
ഇനി ഇവരുടെ ഓൺ റോഡ് വില നോക്കാം.
ക്രോമ് | 445,606 |
ക്ലാസ്സിക് | 434,814 |
ഹോട്ട് റോഡ് | 429,415 |
Leave a comment