ഇന്ത്യയിൽ അപ്രിലിയ തങ്ങളുടെ ഇന്ത്യൻ മൈഡ് ആർ എസ് 457 നെ ഇറക്കി വില കുറവ് കൊണ്ട് ഞെട്ടിച്ചിരുന്നു. എന്നാൽ ഇപ്പോൾ വന്നിരിക്കുന്ന സൂപ്പർ താരങ്ങൾക്കെല്ലാം വലിയ –
വിലയുമായാണ് എത്തിയിരിക്കുന്നത്. 2024 പോർട്ട്ഫോളിയോ നോക്കിയാൽ, ഏറ്റവും വില കുറഞ്ഞ മോഡൽ ആർ എസ് 457 തന്നെ. 4.1 ലക്ഷം രൂപയാണ് ഇവൻറെ എക്സ് ഷോറൂം വിലയായി വരുന്നത്. ട്വിൻ സിലിണ്ടർ –
കുഞ്ഞൻ മോട്ടോർസൈക്കിളിൽ മികച്ച വിലയാണ് എന്ന് പറയേണ്ടതില്ലല്ലോ. പ്രധാന എതിരാളിയായ ജാപ്പനീസ് നിൻജ 500 ൻറെ വില വരുന്നത് 5.24 ലക്ഷം രൂപ.

പോർട്ട്ഫോളിയോയിലെ അടുത്ത മോഡൽ വരുന്നത് ആർ എസ്, ട്യൂണോ – 660 ട്വിൻസ് ആണ്. 17.74 ലക്ഷം രൂപയാണ് ഇവൻറെ ആസ്കിങ് പ്രൈസ് –
ആയി ചോദിക്കുന്നത്. 650 സിസി മറ്റ് മോഡലുകളെ നോക്കിയാൽ ടെക്നോളജി, പെർഫോമൻസ് എന്നിവയിൽ മുന്നിലാണ് ഇവരുടെ സ്ഥാനം. പക്ഷേ ഈ വിലക്ക് ഇന്ത്യയിൽ ഹയബൂസ വരെ കിട്ടും.
ഇനി സാഹസികൻറെ കാര്യം നമ്മൾ നേരത്തെ പറഞ്ഞതാണല്ലോ. 18.85 ലക്ഷം രൂപയാണ് ഇവൻറെ എക്സ് ഷോറൂം വില വരുന്നത്. ഈ വിലക്ക് ഇന്ത്യയിൽ എതിരാളിയായി എത്തുന്നത് സാക്ഷാൽ ടൈഗർ 1200 ആണ്.

ഇനി എതിരാളികളുടെ ഒപ്പം നിൽക്കുന്ന അപ്രിലിയ നിരയിലെ കൊമ്പനാണ്, ആർ എസ് വി 4 ഫാക്ടറി. 31.26 ലക്ഷം രൂപയാണ് ഇവൻറെ എക്സ്ഷോറൂം വില. എതിരാളികളെ നോക്കിയാൽ പാനിഗാലെ വി 4 എസിന് ഇന്ത്യയിലെ എക്സ് ഷോറൂം വില വരുന്നത് 33.47 ലക്ഷവും, അതിൽ ഒരു മയമുണ്ട്.
- എൻഫീൽഡിൻറ്റെ വരാനിരിക്കുന്ന 5 ബൈക്കുകൾ
- അപ്രിലിയയുടെ സാഹസികന് പൊള്ളുന്ന വില
- സി ബി ആർ 250 ആറിൻറ്റെ അന്തകൻ
ആർ എസ് 457 ഒഴിച്ച് ബാക്കി എല്ലാം എത്തുന്നത് സി ബി യൂ യൂണിറ്റായാണ് ഇന്ത്യയിൽ എത്തുന്നത്. അതാണ് ബാക്കിയുള്ളവർക്ക് ഇത്ര വില. മൂന്ന് മുതൽ 4 മാസമാണ് വെയ്റ്റിംഗ് പീരീഡ് ആയി ഒഫീഷ്യൽ വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്നത്.
Leave a comment