വെള്ളിയാഴ്‌ച , 17 ഒക്ടോബർ 2025
Home Bike news ക്യു ജെ ക്ലാസിക്ക്സ്
Bike news

ക്യു ജെ ക്ലാസിക്ക്സ്

ഇന്ത്യയിലെ ഏറ്റവും വളക്കൂറുള്ള മണ്ണിലേക്ക്

qj motors classic models
qj motors classic models

ക്യു ജെ മോട്ടോർസ് ഭാവി പ്രവർത്തനങ്ങൾ  കഴിഞ്ഞ് ഭാവി മോഡലുകളിലേക്ക് കടക്കുകയാണ്. രണ്ടു ക്ലാസ്സിക് തങ്ങളും രണ്ടു മോഡേൺ താരങ്ങളുമായാണ് ഇന്ത്യയിൽ ആരംഭിക്കുന്നത്.  

എസ് ആർ സി 500

യാണ് ഏറ്റവും അഫൊർഡബിൾ മോഡൽ ബെനെല്ലിയുടെ ക്ലാസ്സിക് താരം ഇപിരിയാൽ 400 ൻറെ അപ്ഡേറ്റഡ് വേർഷനാണ് ആദ്യ മോഡൽ എസ് ആർ സി 500. ഏകദേശം എൻഫീൽഡ് ക്ലാസ്സിക് 350, 500 എന്ന പോലെ തന്നെ. ഡിസൈൻ ഒന്നാണ് എങ്കിലും എൻജിൻ കപ്പാസിറ്റിയിലും  നിറത്തിലുമാണ് പ്രധാന മാറ്റം. 480 സിസി എയർ കൂൾഡ് എൻജിന് കരുത്ത് 25.8 എച്ച് പി യും ടോർക് 40 എൻ എം വുമാണ്. ക്ലാസ്സിക് 500 ന് അത്‌ 27.57 എച്ച് പി യും 41.3 എൻ എം ആയിരുന്നു.  അടുത്ത ക്ലാസ്സിക് താരം കുറച്ച് സ്പെഷ്യൽ ആണ്.

എസ് ആർ സി 250  

എസ് ആർ സി 500 മായി ഒരു സാമ്യം ഇല്ലാ എന്നതാണ് കുഞ്ഞൻ എസ് ആർ സി യുടെ ഹൈലൈറ്റ്. ഒറ്റ നോട്ടത്തിൽ നോക്കിയാൽ ഒരു പഴയകാല കമ്യൂട്ടറിൻറെ രൂപമാണ് റൌണ്ട് ഹെഡ്‍ലൈറ്റ്, വലിയ ഒറ്റ പീസ് സീറ്റ്, സ്പോക്ക് വീൽ, എന്നിങ്ങനെ നീളുമ്പോൾ ആൾക്കൊരു എയർ / ഓയിൽ  കൂൾഡ്,  250 സിസി ട്വിൻ എൻജിനാണ്. എന്നാൽ നമ്മൾ വിചാരിക്കും ക്യു ജെ യുടെ മറ്റൊരു കമ്പനിയായ കീവേയുടെ എൻജിനാകുമെന്ന് ഒരാൾക്ക് ഒരു എൻജിൻ എന്നതാണ് ക്യു ജെ യുടെ കണക്ക് എന്ന് തോന്നുന്നു. ഇവന് എത്തുന്നത് പാരലൽ ട്വിൻ സിലിണ്ടർ 250 സിസി എൻജിൻറെ കരുത്ത് കുറച്ച് കോമഡിയാണ് നമ്മുടെ അപ്പാച്ചെ 180 യെക്കാളും കരുത്തിൽ  കുറച്ച് കൂടുതലെയുള്ളൂ ഇവന് 17.7 പി എസും ടോർക്കിൽ ചെറിയ മുൻതൂക്കമുണ്ട് 16.5 എൻ എം ( അപ്പാച്ചെ 180 ക്ക് കരുത്ത് 17.02 പി എസും 15.5 എൻ എം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്).  

ഇനിയാണ് ആധുനികരുടെ വരവ്…

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...

ഡ്യൂക്ക് 160 അവതരിപ്പിച്ചു

ഇന്ത്യക്ക് വേണ്ടി മാത്രം അവതരിപ്പിച്ച കെടിഎമ്മിൻറെ ആദ്യ ബൈക്ക്. ഡ്യൂക്ക് 160 ലാൻഡഡ്‌ . യമഹ...