നിറം മാത്രം മാറ്റി ലിമിറ്റഡ് എഡിഷൻ എത്തുകയാണല്ലോ പതിവ് എന്നാൽ അതിൽ നിന്ന് വിട്ട് നിൽക്കുന്ന ഒരു മോഡലിനെയാണ് ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത്. വേറെയാരുമല്ല നമ്മുടെ ഹയബൂസയാണ് കക്ഷി. ഇന്ത്യയിൽ എത്താൻ ഒരു സാധ്യതയുമില്ലാത്ത ലിമിറ്റഡ് എഡിഷൻ മോഡൽ ഫ്രാൻസിലാണ് അവതരിപ്പിച്ചിരിക്കുന്നത് അതും വെറും 100 യൂണിറ്റുകൾ മാത്രം. എന്തൊക്കെയാണ് ബോൾ ഡി ഓർ ലിമിറ്റഡ് എഡിഷൻ ബുസയുടെ മാറ്റങ്ങൾ എന്ന് നോക്കാം.
വേഗതയുടെ ഇഷ്ട്ട തോഴനായതിനാൽ വായുവിനെ കൂടുതൽ വേഗത്തിൽ കിറി മുറിക്കാനായി വലിയ വിൻഡ് സ്ക്രീൻ, പൈന്റിങ്ങിലും സ്റ്റിക്കർ വർക്കിലും തൊടാത്ത ലിമിറ്റഡ് എഡിഷൻ ആയതിനാൽ ഇവനെ മനസ്സിലാകാൻ ബുസായുടെ വിഖ്യാതമായ ലോഗോയുടെ അടുത്ത് ചുവപ്പിൽ ലിമിറ്റഡ് എഡിഷൻറെ പേര് ആലേഖനം ചെയ്തിരിക്കുന്നു. അപ്ഗ്രേഡ് ചെയ്ത ക്ലച്ച്, ഫ്രണ്ട് ബ്രേക്ക് ലിവർ, ചെറിയ പിൻ മഡ്ഗാർഡ്, ബുസയുടെ സ്വരമാധുര്യം കൂട്ടുന്നതിനായി അക്രയുടെ എക്സ്ഹൌസ്റ്റ്, കാർബൺ ഫൈബറിൽ തീർത്ത ക്രങ്ക് കേസ് കവർ എന്നിങ്ങനെയാണ് ലിമിറ്റഡ് എഡിഷൻ യൂണിറ്റിന് സുസൂക്കി ഫ്രാൻസ് നൽകിയിരിക്കുന്ന സാധന സാമഗരികൾ. ഇനി പ്രധാന ഘടകം വില ഫ്രാൻസിൽ ഇവന് വിലവരുന്നത് 27,499 യൂറോയാണ്. ഇന്ത്യൻ രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ 22.6 ലക്ഷത്തിന് അടുത്ത് വിലവരും. ഇന്ത്യയിൽ ബുസക്ക് വില വരുന്നത് 16.41 ലക്ഷം രൂപയാണ്.
Leave a comment