ബെനെല്ലി ഇന്നലെ ഇന്റർനാഷണൽ മാർക്കറ്റിൽ നിറം മാറ്റിയതിന് പിന്നാലെ ഇന്ത്യയിലും ഒരു നിറം മാറ്റം വരുകയാണ് മറ്റാരുമല്ല പൾസർ നിരയിലെ കുന്തമുനയായ പൾസർ 125 ആണ് പുതിയ എഡിഷൻ അവതരിപ്പിച്ചിരിക്കുന്നത്.
2023 ലേക്ക് കടക്കുന്നതിന് മുൻപ് സ്പോർട്സ് കാറുകളിലും ബൈക്കുകളിലും ഭാരം കുറക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന കാർബൺ ഫൈബർ. നമ്മുടെ കുഞ്ഞൻ പൾസറിന് ഗ്രാഫിക്സ് ആയി നൽകുകയാണ് ഹെഡ്‍ലൈറ്റ് കവിൾ, ഫ്യൂൽ ടാങ്ക്, ഫ്യൂൽ ടാങ്ക് ഷോൾഡർ, എൻജിൻ കവിൾ, റിയർ പാനൽ, അലോയ് വീൽ എന്നിവയുടെ അടിസ്ഥാന നിറം കറുപ്പ് നൽകിയപ്പോൾ കാർബൺ ഫൈബർ ഗ്രാഫിക്സ് നൽകിയിരിക്കുന്നത് ബെല്ലി പാൻ, മുൻ മഡ്ഗാർഡ്, റിയർ കവിൾ എന്നിവിടങ്ങളിലാണ്. ഒപ്പം സ്‌പോർട്ടി റെഡ്, ബ്ലൂ ഗ്രാഫിക്സ് കൂടി നൽകിയാണ് കുഞ്ഞൻ പൾസറിനെ ന്യൂ ഇയർ ആഘോഷിക്കാൻ ബജാജ് അണിയിച്ച് ഒരുക്കുന്നത്.
ബാക്കിയെല്ലാം സാധാരണ രീതിയിൽ തന്നെ പൾസറിൻറെ പാരമ്പരഗത രീതിയിലുള്ള ഹെഡ്‍ലൈറ്റ്, 125 സിസി, എൻജിൻ, ഡിസ്ക് മുന്നിലും പിന്നിൽ ഡ്രം ബ്രേക്കും, ടെലിസ്കോപിക്, ട്വിൻ ഷോക്ക് അബ്‌സോർബേർസ് എന്നിങ്ങനെ തന്നെ തുടരുമ്പോൾ, സ്പ്ലിറ്റ്, സിംഗിൾ സീറ്റ് എന്നിങ്ങനെ രണ്ടു ഓപ്ഷനുകളിലും പൾസർ 125 ഇപ്പോൾ ലഭ്യമാകുന്നുണ്ട്. വില സിംഗിൾ സീറ്റിന് 92 774/- രൂപയും സ്പ്ലിറ്റ് സീറ്റിന് 95,034/- രൂപയുമാണ് കൊച്ചിലെ എക്സ് ഷോറൂം വില.
വരും ദിവസങ്ങളിൽ ബാക്കിയുള്ള മോഡലുകളിലും പുതിയ കാർബൺ ഫൈബർ എഡിഷൻ വരാൻ സാധ്യതയുണ്ട്.
Leave a comment