ബുധനാഴ്‌ച , 6 നവംബർ 2024
Home Uncategorized ആർ 1250 ജി എസിൻറെ പുതിയ തലമുറ അണിയറയിൽ
Uncategorized

ആർ 1250 ജി എസിൻറെ പുതിയ തലമുറ അണിയറയിൽ

പുതിയ ടെക്നോളജിയോട് ഒപ്പം പിടിക്കാൻ രാജാവ്.

next gen r 1250 spotted

ലോകം മുഴുവൻ സാഹസികരുടെ പിന്നിലാണ്. അതിൽ രാജാവായ ആർ 1250 ജി എസിൻറെ അടുത്ത തലമുറ മോഡലാണ് ഇപ്പോൾ ചാരകണ്ണിൽപ്പെട്ടിരിക്കുന്നത്. സിംഹാസനം ഉറപ്പിക്കാൻ എത്തുന്ന ഇവന് കുറച്ചധികം മാറ്റങ്ങൾ ബി എം ഡബിൾയൂ കൊണ്ടുവന്നിട്ടുണ്ട് എന്ന്, ചാരകണ്ണിൽ നിന്ന് വ്യക്തം. ചാര ചിത്രം ഒന്ന് ചികഞ്ഞ് നോക്കാം.  

ഇത്തവണ മുൻ വശം മാത്രമാണ് കണ്ണിൽ പെട്ടത് അഡ്ജസ്റ്റ് ചെയ്യാവുന്ന വലിയ വിൻഡ് സ്ക്രീൻ നൽകിയതിനൊപ്പം ഹെഡ്‍ലൈറ്റ് ഡിസൈനിലും മാറ്റമുണ്ട് അതിന് പ്രധാന കാരണം ഇപ്പോഴത്തെ ഹൈ ഏൻഡ് മോഡലുകളിലെ ട്രെൻഡിങ് ആയികൊണ്ടിരിക്കുന്ന  റഡാർ ടെക്നോളജി ഇവനിലും ഒരുങ്ങുന്നുണ്ട് എന്നതാണ്. ഇതോടെ 360 ഡിഗ്രിയിലും സുരക്ഷ വലയം തീർക്കാൻ പുതിയ മോഡലിന് കഴിയും. സസ്പെൻഷൻ, ഷാസി തുടങ്ങിയവയിൽ എല്ലാം മാറ്റങ്ങളുണ്ട് അതിന് പ്രധാന കാരണം കുറച്ചു കൂടി കപ്പാസിറ്റി കൂടിയ എൻജിനാണ് ഇനി അടുത്ത തലമുറക്ക് എത്തുന്നത് എന്നത് കൊണ്ടാണ്. 1250 സിസി ബോക്‌സർ എൻജിന് കരുത്ത് 136 എച്ച് പി യും 143 എൻ എം ടോർക്കും ഉത്പാദിപ്പിക്കുന്നതെങ്കിൽ വരാൻ പോകുന്ന ഇവൻ 50 സിസി കപ്പാസിറ്റി അധികം നൽകിയിട്ടുണ്ട് ഒപ്പം കരുത്തിലും ടോർക്കിലും വർദ്ധന പ്രതീഷിക്കാം.  

ഇപ്പോൾ സ്പോട്ട് ചെയ്തിരിക്കുന്നത് ഓഫ് റോഡ് മോഡൽ ആഡ്വൻച്ചുവർ ആണെങ്കിൽ  റോഡ് മോഡൽ ജി എസ് ഉം ഇപ്പോഴുള്ള തലമുറയെ പോലെ  അടുത്ത തലമുറയിലും ഉണ്ടാകും അത്രയും വെല്ലുവിളിയാണ് മൾട്ടിസ്റ്റർഡ റോഡിലും , ഓഫ് റോഡിലുമായി  ഉയർത്തുന്നത്. അടുത്ത വർഷം തന്നെ ഇവൻ ഇന്ത്യയിലും ഇന്റർനാഷണൽ മാർക്കറ്റിലും എത്തും. 

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

യമഹ ആർ 3 2025 എത്തി, പിശുക്കുമായി

യമഹ തങ്ങളുടെ യമഹ ആർ 3 യുടെ 2025 വേർഷൻ അവതരിപ്പിച്ചു. ലൂക്കിനൊപ്പം പുതിയ ഫീച്ചേഴ്‌സുമായാണ്...

ബിഎംഡബ്ലിയു ആർ 20 കൺസെപ്റ്റ്

ബൈക്ക് വിപണിയിൽ അധികം ബോക്‌സർ എഞ്ചിനുകളുമായി മോഡലുകൾ എത്താറില്ല. എന്നാൽ വലിയ നിര തന്നെ ബോക്‌സർ...

ബജാജ് പൾസർ എൻ എസ് 400 ലൈവ്

പുതിയ വിവരങ്ങൾക്കായി പേജ് റിഫ്രഷ് ചെയ്യൂ ഹായ് ഗയ്‌സ് 11:36 – അപ്പോ ശരി ഗയ്‌സ്...

ലോകം കിഴടക്കാൻ അൾട്രാ വൈലറ്റ്

ഇന്ത്യയിൽ വലിയ ചുവടുവയ്പാണ് അൾട്രാ വൈലറ്റ് നടത്തിയിരിക്കുന്നത്.  ഇലക്ട്രിക്ക് സ്പോർട്സ് ബൈക്ക് നിരയിലേക്ക് എത്തുന്ന ആദ്യ...