പ്രീമിയം നിരയിൽ തങ്ങളുടെ മോഡലുകളെ കൊണ്ട് നിറക്കുകയാണ് ഹീറോ. ഇതാ ആ നിരയിലേക്ക് എക്സ്ട്രെയിം 125 ആറും എത്തിയിരിക്കുകയാണ്. എന്തൊക്കയാണ് പ്രീമിയം 125 കമ്യൂട്ടർ നിരയിൽ ഇവന് വേണ്ടി ഒരുക്കി വച്ചിരിക്കുന്നത് എന്ന് നോക്കാം.
ഷാർപ്പ് ആയ ഡിസൈനാണ് എടുത്ത് പറയേണ്ടത്. നേക്കഡ് സ്ട്രീറ്റ് ബൈക്ക് എന്നാണെന്ന് കണ്ണ് പൂട്ടി പറയാം. മുന്നിലെ ഹെഡ്‍ലൈറ്റ് സീറോ ബൈക്കുകളുമായി ചെറിയ സാമ്യം അവകാശപ്പെടാം. മൂർച്ച കൂട്ടുന്നതിനായി ടാങ്ക് ഷോൾഡർ വലിയ പങ്കു വഹിക്കുന്നുണ്ട്.
മസിൽ പെരുപ്പിച്ച ടാങ്ക്, സ്പ്ലിറ്റ് – സീറ്റ്, ഗ്രാബ് റെയിൽ ചെറിയ എൽ ഇ ഡി ടൈൽ സെക്ഷൻ. മഡ്ഗാർഡ് എലിമിനേറ്റർ. അങ്ങനെ മുകളിൽ എ, എ + കിട്ടിയിട്ടുണ്ടെങ്കിൽ. ഇത്തരം ബൈക്കുകളുടെ പോരായ്മയായി കാണാറുള്ളത് താഴത്തെ ഡിസൈനാണ്.
അതും ഒരു എ ഗ്രേഡ് കിട്ടുന്ന രീതിയിലാണ് ഹീറോ ഒരുക്കിയിരിക്കുന്നത്. ഇത് ഹീറോ പരിഹരിച്ചിരിക്കുന്നത് ഈ വഴിയിലൂടെ ആണ്. വലിയ മുൻ ഡിസ്ക് (276 എം എം ഡിസ്ക് ), വലിയ ടെലിസ്കോപിക് സസ്പെൻഷൻ ( 37 എം എം ) എന്നിവ നൽകിയതോടെ മുന്നിൽ മസ്സായി എങ്കിലും.
പിന്നോട്ട് നീങ്ങുമ്പോൾ മോണോ സസ്പെൻഷൻ വരെ ഒക്കെയാണ്. പക്ഷേ മുഖം ചുളിയാനുള്ള കാര്യങ്ങൾ പിന്നിലുണ്ട്. അതിൽ ഒന്ന് ഡ്രം ബ്രേക്കും, മറ്റൊന്ന് ചെറിയ ടൈറുകളുമാണ്. ഇനി മറ്റ് സ്പെകിലേക്ക് പോയാൽ ഗ്ലാമർ, സൂപ്പർ സ്‌പ്ലെൻഡോർ എന്നിവരുടെ എൻജിൻ അല്ല ഇവന്.
പകരം 11.5 പി എസ് കരുത്ത് പകരുന്ന എയർ കൂൾഡ് എൻജിനാണ്. കരുത്തു കൂടിയാൽ മൈലേജ് കുറയും എന്ന പേടി വേണ്ട. 66 കിലോ മീറ്റർ ഒറ്റ ലിറ്ററിൽ കിട്ടുമെന്നാണ് ഹീറോ അവകാശപ്പെടുന്നത്.
ഇപ്പോഴത്തെ ട്രെൻഡ് ആയ ബ്ലൂറ്റൂത്ത് കണക്റ്റിവിറ്റി ഇവനില്ല.
എന്നാൽ ഫുൾ എൽ സി ഡി മീറ്റർ കൺസോളിൽ ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ തുടങ്ങിയ വിവരങ്ങൾ നൽകുന്നുണ്ട്. സുരക്ഷക്കായി സിംഗിൾ ചാനൽ എ ബി എസും വരുന്നുണ്ട്. പക്ഷേ അത് 99,500/- രൂപ വില വരുന്ന ടോപ് വാരിയൻറ്റിൽ മാത്രമാണ് ലഭ്യമാകുക എന്ന് മാത്രം.
നോൺ എ ബി എസിന് 95,000 രൂപയാണ് വില വരുന്നത്. പ്രധാന എതിരാളിക്കളായ റൈഡർ 125 ന് 95,219/- – 1,02,770/- രൂപയും, എൻ എസ് 125 ന് 99,571/- രൂപയുമാണ് ഇന്ത്യയിലെ എക്സ് ഷോറൂം വില.
Leave a comment