ഇന്ത്യക്ക് വേണ്ടി മാത്രം അവതരിപ്പിച്ച കെടിഎമ്മിൻറെ ആദ്യ ബൈക്ക്. ഡ്യൂക്ക് 160 ലാൻഡഡ് . യമഹ എംടി 15 വുമായി മത്സരിക്കാൻ എത്തുന്ന ഇവൻറെ. ഗുണവും ദോഷങ്ങളും ഒന്ന് നോക്കാം.
ശുഭസ്യശീക്രം എന്നാണല്ലോ
- ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ 160 സിസി എന്നാണ് ഇവനെ വിശേഷിപ്പിക്കുന്നത്.
- 19 എച്ച് പി കരുത്തും , 15.5 എൻ എം ടോർക്കുമാണ് ഈ പട്ടത്തിലേക്ക് ഇവനെ എത്തിക്കുന്നത്.
- ഷാസി, ലൈറ്റ് , സീറ്റ് , സസ്പെൻഷൻ എന്നിവ ഇപ്പോഴത്തെ ഡ്യൂക്ക് 200 ൽ നിന്ന് എടുത്തപ്പോൾ
- അലോയ് വീൽ , ബ്രേക്ക് എന്നിവ പുതിയ തലമുറയിൽ നിന്നാണ്
- യമഹ 155 സീരിസിനെക്കാളും ഇലക്ട്രോണിക്സിൽ ഇവന് മുൻതൂക്കം ഉണ്ട്.
- ടിഎഫ്ടി മീറ്റർ കൺസോൾ , ഡ്യൂവൽ ചാനൽ എബിഎസ് വിത്ത് സൂപ്പർമോട്ടോ , നാവിഗേഷൻ , കാൾ / മ്യൂസിക് കണ്ട്രോൾ തുടങ്ങി അവിടെ ഇവന് വലിയ ലീഡ് തന്നെ എടുക്കാനുണ്ട്.
- ത്രക്സ്റ്റൺ 400 അവതരിപ്പിച്ചു
- സിബി 125 ഹോർനെറ്റ് അവതരിപ്പിച്ചു
- 2025 എൻഎസ് 400 ഇസഡ് ഉം ക്ലിഷേ മാറ്റവും
- അപ്പാച്ചെ ആർടിആർ 200 ഓണ് റോഡ് വില – 2025
ഇനി ചില പോരായ്മകൾ നോക്കിയാൽ
- കെടിഎമ്മിൻറെ നിയന്ത്രണം ബജാജിന് അടുത്തേക്ക് എത്തിയതിനാൽ ആകാം ചില ബജാജ് സ്ട്രാറ്റജിക്കൾ ഇവിടെയുമുണ്ട് .
- അതിൽ ഒന്നാണ് ചെറിയ പിൻടയർ, 140 സെക്ഷനാണ് ഇവന് വന്നിരിക്കുന്നത്.
- എൻജിൻ സ്പെക് നോക്കിയാൽ ഡി ഓ എച്ച് സി എൻജിന് പകരം യമഹ 155 നെ പോലെ എസ് ഓ എച്ച് സി എൻജിനാണ് പക്ഷേ വി വി എ ഇവിടെ ഇല്ല .
- എന്നാൽ ഈ വെട്ടി കുറക്കലുകൾ ഉണ്ടെങ്കിലും വില കുറച്ചു കൂടി പോയില്ലേ എന്നാണ് സംശയം . ആദ്യമായി എത്തുന്നതിനാൽ ഒരു ഇൻട്രോ പ്രൈസ് കൊടുക്കാമായിരുന്നു.
- ഡ്യൂക്ക് 160 ന് 1.85 ലക്ഷം രൂപ. ഡ്യൂക്ക് 200 ന് 2.07 ലക്ഷം , എം ടി 15 ന് 1.7 – 1.8 ലക്ഷം ആണ്
- അവസാനമായി ഇന്ധനക്ഷമത കൂടി പറയാം. ഇപ്പോൾ പുറത്ത് വന്നിട്ടില്ലെങ്കിലും യമഹ 155 എൻജിനോട് അടുത്ത് എന്തായാലും എത്താൻ വഴിയില്ല. പക്ഷേ പെർഫോമൻസ് ഇവൻ തൂക്കുമെന്ന് ഉറപ്പാണ്.
നിങ്ങളുടെ അഭിപ്രായം കൂടി പറയുമല്ലോ
Leave a comment