ഹസ്കിയുടെ തിരിച്ചു വരവിൽ ഹൈലൈറ്റ് ആയിരുന്നു സ്വാർട്ട്പിലിൻ 401. അതിൽ എല്ലാവരെയും ഞെട്ടിച്ചത്തിൽ ഒന്ന് പിരെല്ലി ടൈറുകളായിരുന്നു. എന്നാൽ ഡെലിവറിയിൽ അതിന് പകരം അപ്പോളോ-
വന്നത് വലിയ വാർത്തയായിരുന്നു. എന്നാൽ എന്താണ് ഈ മാറ്റത്തിന് കാരണം എന്ന് പുറത്ത് വിട്ടിരിക്കുകയാണ് ബജാജ്. സർക്കാരിൻറ്റെ പുതിയ നയമാണ് ഈ മാറ്റത്തിന് പിന്നിൽ എന്നാണ് ഇപ്പോൾ –
ഒഫീഷ്യൽ ആയി പറയുന്നത്. ഇറക്കുമതി ചെയ്യുന്ന ടയറിൻറെ സൈസിൽ ഇന്ത്യയിൽ നിർമ്മിക്കുന്ന ടയർ ഉണ്ടെങ്കിൽ. ഇന്ത്യൻ ടയർ തന്നെ ഉപയോഗിക്കണം എന്ന കർശ്ശന നിയമമാണ്. പിരെല്ലിയിൽ നിന്ന് –
അപ്പോളോയിലേക്ക് മാറാനുള്ള കാരണം. മെയ്ഡ് ഇൻ ഇന്ത്യ പ്രോഹത്സാഹിപ്പിക്കാനാണ് ഈ നീക്കം എന്നാണ് സർക്കാർ പറയുന്നത്. എന്നാൽ പിരെല്ലിയിൽ നിന്ന് അപ്പോളോയിലേക്ക് മാറുമ്പോൾ ഉള്ള വില കുറവിനെ കുറിച്ച് ബജാജ് മിണ്ടിയിട്ടില്ല.
Leave a comment