ലോകത്തിൻറെ എല്ലാ കോണിലും സാഹസികന്മാർ കൈയടക്കുകയാണ് ഒരു ഭാഗം ഉയരുമ്പോൾ ഒരു ഭാഗം താഴുന്നത് സർവ്വ സാധാരണയാണ്. അങ്ങനെ എ ഡി വി ക്കൾ ഉയരുമ്പോൾ താഴുന്നത് നമ്മുടെ സൂപ്പർ താരങ്ങളുടെ മാർക്കറ്റ് ആണ്. ഹൈ റെവിങ് 4 സിലിണ്ടറുകൾ ഡിമാൻഡ് കുറയുന്ന സാഹചര്യത്തിൽ സുസുക്കിയും ആ വഴി പിന്തുടരുകയാണ്. ലിറ്റർ ക്ലാസ്സ് സൂപ്പർ സ്പോർട്ട് ജി എസ് എക്സ് ആർ 1000 യൂറോ 5 ലേക്ക് ഇല്ല എന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇപ്പോഴുള്ള ഫാന്റം എഡിഷൻ വില്പന അവസാനപ്പിക്കുന്നതോടെ ജി എസ് എക്സ് ആർ 1000 യൂറോപ്പിൽ നിന്ന് പടിയിറങ്ങും. ഈ പ്രതിസന്ധി സമയത്ത് കൂടുതൽ ലാഭകരമായ സെഗ്മെന്റിൽ കൂടുതൽ മോഡലുകൾ എത്തിക്കുന്നതിൻറെ പണിപ്പുരയിലാണ് സുസൂക്കി.
എല്ലാ സൂപ്പർ താരങ്ങളുടേത് പോലെ ട്രാക്കിൽ നിന്ന് തന്നെയാണ് ഇവന്റെയും ജനനം. 2001 ൽ സുസുക്കി നിരയിൽ ചേർന്ന ഇവന് അവസാന തലമുറയിൽ എത്തി നിൽകുമ്പോൾ 999 സിസി, ലിക്വിഡ് കൂൾഡ്, ഡി ഒ എച്ച് സി, എൻജിന് കരുത്ത് 202 പി എസ് ആണ്. 117 എൻ എം ടോർക്കാണ് ഇവൻ ഉല്പാദിപ്പിക്കുന്നത്.
എന്നാൽ ലിറ്റർ ക്ലാസ്സ് സെഗ്മെന്റിൽ നിന്ന് മുഴുവനായി വിട്ടുനിൽകുന്നില്ല സുസുക്കി, സ്പോർട്സ് ടൂറെർ ആയ ജി എസ് എക്സ് – എസ് 1000 ജി ട്ടി, നേക്കഡ് ജി എസ് എക്സ് എസ് 1000 നും ഇതിനോടകം തന്നെ പുതിയ യൂറോ 5 എൻജിനിലേക്ക് പ്രൊമോഷൻ കിട്ടിയിട്ടുണ്ട്. ഇപ്പോഴില്ലെങ്കിലും ഹയബൂസ എത്തിയത് പോലെ ഭാവിയിൽ ഇവനെ പ്രതീഷിക്കാം.
ഇന്ത്യയിൽ ബി എസ് 6 എത്തിയ 2020 ൽ തന്നെ ജി എസ് എക്സ് ആർ 1000 നിനെ സുസൂക്കി പിൻവലിച്ചിരുന്നു.
Leave a comment