2025 നിൻജ 300 ഇന്ത്യയിൽ എത്തുകയാണ്. 2013 ൽ ഇന്ത്യയിൽ എത്തിയ ഇവൻ. കാലം മാറിയിട്ടും കോലം മാറാത്ത ചുരുക്കം ചില മോഡലുകളിൽ ഒന്നാണ്.
2025 നിൻജ 300 ലും വലിയ മാറ്റങ്ങൾ ഒന്നും എത്തിയിട്ടില്ല. പക്ഷേ മാറ്റങ്ങൾ ഉണ്ട് താനും. ബജാജ് ഡോമിനാറിനെ പോലെ ടൂറിംഗ് സൈഡിലേക്ക് പച്ച നിൻജയുടെയും ചാട്ടം.
- സ്ക്രമ്ബ്ലെർ 400 ഉം ട്രെൻഡിനൊപ്പം
- ബിഎംഡബ്ല്യു ജി 310 ആര് , ജിഎസ് പിൻവലിക്കുന്നു
- യമഹ ഇന്ത്യ യുടെ ഇലക്ട്രിക്ക് പദ്ധതികൾ
ദീർഘ ദൂര യാത്രയിൽ വിൻഡ് ബ്ലാസ്റ്റ് കുറക്കുന്നതിനായി വലിയ വിൻഡ് സ്ക്രീൻ, രാത്രി യാത്ര കൂടുതൽ മികച്ചതാക്കാൻ പ്രൊജക്ടർ ഹെഡ്‍ലൈറ്റ് . കൂടുതൽ ഗ്രിപ്പിനായി പുതിയ പാറ്റേൺ ടയർ.
ഒപ്പം പുതിയ 3 നിറങ്ങളും എത്തിയിട്ടുണ്ട്. മെയിൻ ഹൈലൈറ്റ് എന്തെന്നാൽ വിലയിൽ വലിയ മാറ്റമില്ല. 3.43 ലക്ഷം രൂപയാണ് ഇവൻറെ എക്സ്ഷോറൂം വില വരുന്നത്.
Leave a comment