ട്രിയംഫ് തങ്ങളുടെ 400 സിസി യിലെ അഞ്ചാമത്തെ മോഡൽ ത്രക്സ്റ്റൺ 400 അവതരിപ്പിച്ചു. സ്പീഡിൽ നിന്ന് ത്രക്സ്റ്റണിലേക്ക് എത്തുമ്പോൾ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടായി എന്ന് നോക്കാം. മുന്നിൽ നിന്ന് തുടങ്ങിയാൽ ,
- ഫയറിങ് തന്നെയാണ് മെയിൻ, ക്ലാസ്സിക് ബൈക്കുകളിൽ കണ്ട അതെ ബിക്കിനി ഫയറിങ്,
- ക്ലാസ്സിക് ട്ടച്ച് അവിടം കൊണ്ടും തീരുന്നില്ല, ക്ലിപ്പ് ഓൺ ഹാൻഡിൽ ബാർ, ബാർ ഏൻഡ് മിറർ
- ഹെഡ്‍ലൈറ്റ് കോപ്പി പേസ്റ്റ് ആണെങ്കിലും ടാങ്ക് ഡിസൈൻ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്
- കൂടുതൽ അഗ്ഗ്രെസ്സിവ് പൊസിഷനിലേക്ക് മാറണമല്ലോ , അതിനായി ഫൂട്ട് പെഗ്ഗിൻറെ പൊസിഷനിലും മാറ്റം വന്നിട്ടുണ്ട്
- സ്റ്റാൻഡേർഡായി സിംഗിൾ സീറ്റിൽ എത്തുന്ന ഇവൻറെ
- ടൈൽ ലൈറ്റ് കുറച്ചുകൂടെ ചെറുതാക്കിയിട്ടുണ്ട്

- അളവുകളിലും വലിയ മാറ്റം വന്നിട്ടുണ്ട്
- വീൽബേസ്, ഗ്രൗണ്ട് ക്ലീറൻസ് എന്നിവ കുറഞ്ഞപ്പോൾ
- സസ്പെൻഷൻ ട്രാവൽ , സീറ്റ് ഹൈറ്റ് , ഭാരം എന്നിവ കൂടി
- ട്രയംഫ്, ബജാജ് കൂട്ടുകെട്ടിലെ 400 സിസി എൻജിൻ ആണെങ്കിലും കരുത്ത് 2 എച്ച് പി കൂടി 42 ആയി , ടോർക്കിൽ മാറ്റമില്ല 37.5 എൻ എം തന്നെ
- വില വരുന്നത് 2.75 ലക്ഷം രൂപ.
ഇലക്ട്രോണിക്സ് സൈഡിലും വലിയ മാറ്റങ്ങളില്ല. ട്രാക്ഷൻ കണ്ട്രോൾ , ഡ്യൂവൽ ചാനൽ എബിഎസ് എന്നിവ ഇവനിലും തുടരും. ചുവപ്പ് , കറുപ്പ് , മഞ്ഞ , വെളുപ്പ് എന്നിങ്ങനെ 4 നിറങ്ങളിലാണ് ത്രക്സ്റ്റൺ 400 ലഭ്യമാകുന്നത്.
Leave a comment