ശനിയാഴ്‌ച , 18 ഒക്ടോബർ 2025
Home Bike news സി ബി ആർ 250 ആറിൻറ്റെ അന്തകൻ
Bike news

സി ബി ആർ 250 ആറിൻറ്റെ അന്തകൻ

250 ആർ ഹിസ്റ്ററി എപ്പിസോഡ് 03

honda cbr 250r discontinued main reasons
honda cbr 250r discontinued main reasons

സി ബി ആർ 250 ആറുമായി 250 നിരപിടിക്കാൻ വന്ന ഹോണ്ടക്ക് അത്ര മോശം വന്നില്ല എന്ന് വേണം കരുതാൻ. എന്നാൽ 250 നിരയിൽ പുതിയ ആളുകൾ എത്തിയതോടെ. കവാസാക്കി തങ്ങളുടെ നിൻജ 250 യെ

അപ്ഡേറ്റ് ചെയ്യാൻ തീരുമാനിച്ചു. സി ബി ആർ 250 യുടെ ചൂട് മാറുന്നതിന് മുൻപ് തന്നെ നിൻജ 300, 2012 ൽ കവാസാക്കി അവതരിപ്പിച്ചു. ഇസഡ് എക്സ് 10 ആറിൻറെ രൂപത്തിനൊപ്പം എൻജിൻ, സ്പെക് തുടങ്ങിയയിലെല്ലാം –

വൻ മാറ്റങ്ങൾ എത്തിയതോടെ നിൻജ 300 മാർക്കറ്റിൽ കൊടുക്കാറ്റായി. അതോടെ സിംഗിൾ സിലിണ്ടർ സി ബി ആർ 250 ആറിലും മാറ്റം വരുത്താൻ സമ്മർദം ഏറി. അതോടെ 250 ആറിന് നാളുകൾ എണ്ണപ്പെട്ടു.

CBR 250R's big daddy, VFR 1200F

വി എഫ് ആറിന് മികച്ച സ്റ്റാർട്ടിങ് കിട്ടിയെങ്കിലും, പുതുതായി എത്തിയ ടെക്നോളജി, ഭാര കൂടുതൽ തുടങ്ങിയവ വി എഫ് ആർ 1200 എഫിന് തിരിച്ചടിയായി. മാർക്കറ്റിൽ വലിയ സ്വാധിനമില്ലാത –

വി എഫ് ആറിനെ അടിസ്ഥാനപ്പെടുത്തി പുതിയ മോഡൽ അവതരിപ്പിക്കാൻ ഹോണ്ടക്കും താല്പര്യം ഇല്ലാതെ വന്നതോടെ. പുതിയ ചെറിയ മോഡലിന് കവാസാക്കി ചെയ്തത് പോലെ ലിറ്റർ ക്ലാസ്സിൽ നിന്ന് തന്നെ –

ചെറു മോഡലിനെ അവതരിപ്പിക്കാൻ ഹോണ്ടയും തീരുമാനിച്ചു. അങ്ങനെ സി ബി ആർ 1000 ആർ ആർ ഫയർ ബ്ലഡിനെ അടിസ്ഥപ്പെടുത്തി 2013 ൽ എത്തിയ താരമാണ് സി ബി ആർ 300 ആർ.

honda cbr 250r discontinued main reasons

ഇതോടെ സി ബി ആർ 250 ആറിന് പിടിവീണു. പല വലിയ മാർക്കറ്റുകളിൽ നിന്നും 250 ആറിന് പകരക്കാരനായി സിബിആർ 300 ആർ അവതരിപ്പിച്ചു. അതോടെയാണ് 250 ആറിന് അപ്‌ഡേഷൻ എത്താതയത്.

ഇന്ത്യയിൽ 2011 ൽ 250 ആർ അവതരിപ്പിക്കുമ്പോൾ വലിയ എതിരാളികൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീടങ്ങോട്ട് കളി മാറിയപ്പോൾ 250 ആറിന് ഒരു മാറ്റവുമില്ലാതെയാണ് ഇന്ത്യയിൽ തുടർന്നത്.

എന്നാൽ സി ബി ആർ 300 ആറിനെ അവതരിപ്പിക്കാമെന്ന് വിചാരിച്ചാൽ, 250 ആറിന് തന്നെ ഇന്ത്യയിൽ വില കൂടുതൽ ആയിരുന്നു. പിന്നെ 300 ആർ എത്തിയാൽ പറയേണ്ടതില്ലല്ലോ. ഒപ്പം 150 നിരയിലും സി ബി ആർ ഒരു കൈ നോക്കിയിരുന്നു.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...

ഡ്യൂക്ക് 160 അവതരിപ്പിച്ചു

ഇന്ത്യക്ക് വേണ്ടി മാത്രം അവതരിപ്പിച്ച കെടിഎമ്മിൻറെ ആദ്യ ബൈക്ക്. ഡ്യൂക്ക് 160 ലാൻഡഡ്‌ . യമഹ...