റോയൽ എൻഫീൽഡിന് ലോകവിപണിയിൽ സ്ഥാനം ഉറപ്പിക്കാൻ സാധിച്ച തങ്ങളുടെ 650 സീരിസിന് നാല് വർഷങ്ങൾക്കിപ്പുറം ഒരു പടി കൂടി മുകളിലുള്ള മോഡലുകളെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. എന്നും പുതിയ തുടക്കങ്ങൾ ആരംഭിക്കുന്നത് തണ്ടർബേർഡ്, മിറ്റിയോർ മോഡലുകളിലാണല്ലോ അതിന് ഇത്തവണയും ഒരു മാറ്റവുമില്ല. 650 ട്വിൻസിൻറെ പുതിയ അപ്ഡേറ്റഡ് മോഡലിന് മിറ്റിയോർ 650 യുമായി വലിയ സാമ്യം ഉള്ളത് നമ്മൾ കഴിഞ്ഞ ദിവസം കണ്ടതാണല്ലോ.
650 ട്വിൻസ് 2018 ൽ അവതരിപ്പിച്ച ആ വഴിയിലൂടെ തന്നെയാണ് പുതിയ മോഡലിന്റെയും വരവ്. ആദ്യ പടി ഗ്ലോബൽ ലോഞ്ച് ആണ്. നവംബർ 8 ന് ഇറ്റലിയിൽ അവതരിപ്പിക്കുന്ന മോഡലിൻറെ ലോഞ്ച് കാണാനുള്ള വീഡിയോ റോയൽ എൻഫീൽഡിൻറെ ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ ഇതിനോടകം തന്നെ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഇറ്റലിയിൽ നടക്കുന്ന ലോഞ്ച് ഇവൻറ് ഇന്ത്യൻ സമയം നവംബർ 8 നാലു മണിക്കാണ്. ഇതിനൊപ്പം ഷോട്ട്ഗൺ ഉണ്ടാകുമെന്ന് അഭ്യുഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒരു മോഡലിൻറെ ചിത്രം മാത്രമാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. പുതിയ മോഡൽ എത്തിയിലെങ്കിലും ഇന്ത്യയിൽ കറങ്ങി നടക്കുന്ന കൺസെപ്റ്റ് മോഡലുക്കളെ പ്രതീഷിക്കാം. ഒട്ടും വൈകാതെ തന്നെ സൂപ്പർ മിറ്റിയോർ 650 ഇന്ത്യൻ മണ്ണിലും എത്തും. 10 ദിവസങ്ങൾക്കിപ്പുറം നടക്കുന്ന റൈഡർ മാനിയയിൽ ആയിരിക്കും ഇന്ത്യൻ അവതരണം.
സൂപ്പർ മിറ്റിയോർ 650 ക്ക് കഴിവ് തെളിച്ച 650 സിസി, പാരലൽ ട്വിൻ സിലിണ്ടർ മോഡൽ തന്നെയാണ് എത്തുന്നതെങ്കിലും ചെറിയ മാറ്റങ്ങൾ എൻജിൻ സൈഡിലും പ്രതീഷിക്കാം. ക്രൂയ്സർ വിപണി ലക്ഷ്യമിട്ട് അവതരിപ്പിക്കുന്ന മോഡലിന് ഫ്ലാറ്റ് എക്സ്ഹൌസ്റ്റ്, യൂ എസ് ഡി ഫോർക്ക്, ക്രൂയ്സർ റൈഡിങ് ട്രൈആംഗിൾ എന്നിവയുമായിരിക്കും ഹൈലൈറ്റ്. 650 ട്വിൻസ് എത്തിയത് പോലെ വിലയായിരിക്കും ഇവൻറെ തുറുപ്പ് ചീട്ട്. ഏകദേശം 3.5 മുതൽ 4 ലക്ഷത്തിനും ഇടയിലായിരിക്കും ഇവൻറെ എക്സ്ഷോറൂം വില. ഇന്ത്യയിൽ ചൈനീസ് കടന്ന് കയറ്റകാലമായതിനാൽ എൻഫീൽഡിൻറെ പകുതി കപ്പാസിറ്റിയുള്ള മോഡലുമായിട്ടാകും വിലയിൽ മത്സരിക്കേണ്ടി വരുക. ഏൻഫീഡിൻറെ ക്രൂയ്‌സർ അധിനിവേശംതടുക്കാൻ കീവേയുടെ കെ ലൈറ്റ് 250 വി യും വി 302 സി ക്കും വലിയ തോതിൽ തന്നെ വിയർക്കേണ്ടി വരും.
Leave a comment