ഇരുചക്ര അപകടങ്ങളിൽ മരിക്കുന്നവരിൽ ഭൂരിഭാഗവും. റോഡിൽ തെന്നി , തലക്ക് അപകടമുണ്ടായിട്ടാണ് എന്നാണ് റിപ്പോർട്ട്. ഇത് കൂടുതലായി സംഭവിക്കുന്നത് നമ്മുടെ എൻട്രി ലെവൽ 100 സിസി ബൈക്ക് കൾക്കാണ്
ഇത് പരിഹരിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. ഇപ്പോൾ 125 സിസിക്ക് മുകളിൽ മാത്രമാണ് എബിഎസ് നിർബന്ധമായിരിക്കുന്നത്. എന്നാൽ അടുത്ത വർഷം മുതൽ 100 സിസി ബൈക്ക് കൾക്കും –
എബിഎസ് നിർബന്ധമാക്കുകയാണ്. അതിനൊപ്പം അധിക സുരക്ഷക്കായി കൂടുതൽ നിയമങ്ങൾ എത്തുന്നുണ്ട്. റൈഡറിനും, പിലിയണിനും ബി-ഐ-എസ് ഹെൽമെറ്റ്.
- അപ്പാച്ചെ ആർടിആർ 200 ഓണ്‍ റോഡ് വില – 2025
- 2025 നിൻജ 300 , ഡോമിനോറിലേക്ക്
- ഹീറോ ഇംപൾസ് തിരിച്ചെത്തുന്നു
ബൈക്ക് ഡെലിവറി ടൈമിൽ തന്നെ കൈമാറണമെന്നും പുതിയ നിയമത്തിലുണ്ട് . ഇതിനൊപ്പം കൂടുതൽ സുരക്ഷ നിയമങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നാണ് സംസാരം.
ഈ സുരക്ഷാ സംവിധാനങ്ങൾക്ക്, എല്ലാം കൂടി ഏകദേശം 5000/- രൂപ വരെ വർദ്ധനയും പ്രതീക്ഷിക്കുന്നുണ്ട്. തെന്നൽ മാറ്റാൻ എ ബി എസും. തല സംരക്ഷിക്കാൻ ഹെൽമെറ്റും എത്തുന്നു.
എന്നാൽ ആദ്യം ശരിയാകേണ്ടത് നമ്മുടെ റോഡുകൾ അല്ലേ. എന്താണ് നിങ്ങളുടെ അഭിപ്രായം.
Leave a comment