ലോകത്തിലെ എല്ലാ ഓഫ് റോഡ് മോഡലുകൾക്കും ഒരു റോഡ് മോഡൽ വകബേദം ഉണ്ടാകും. ഇന്ത്യയിലെ ഓഫ് റോഡർ താരമായ എക്സ്പൾസ് 200 ൻറെ റോഡ് വേർഷൻ 200 ട്ടി ക്ക് പ്രധാന മാറ്റങ്ങൾ റോഡ് ബേസ്ഡ് സസ്പെൻഷൻ , 17 ഇഞ്ച് അലോയ് വീൽ, ട്യൂബിലെസ്സ് ടയർ, റോഡ് മോഡൽ മഡ്ഗാർഡ്, സാധാ ബൈക്കുകളുടേത് പോലെയുള്ള എക്സ്ഹൌസ്റ്റ്, എന്നിങ്ങനെ നീളുന്നു എക്സ് പൾസിനെ റോഡ് വേർഷൻ ആക്കിയ കഥ.
എന്നാൽ ഓഫ് റോഡറിന് 4 വാൽവ് എത്തി കുറച്ചു നാളുകൾ പിന്നിട്ടു കഴിഞ്ഞല്ലോ അതുകൊണ്ട് റോഡ് വേർഷനും പുതിയ 4 വാൽവ് ഹൃദയം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഹീറോ. 2 വാൽവിൽ നിന്ന് 4 വാൽവിലേക്ക് മാറ്റുമ്പോൾ കുറച്ചധികം മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്. ആദ്യത്തെ മാറ്റം ഏറെ പഴികേട്ട ഹെഡ്‍ലൈറ്റിലാണ് കുറച്ചു കൂടി കാഴ്ച തരുമെന്നാണ് ഹീറോയുടെ അവകാശവാദം. ഒപ്പം യാത്രകൾ ഇഷ്ട്ടപ്പെടുന്നവനായതിനാൽ ഫോർക്ക് ഗൈറ്റെർസ് നൽകിയിട്ടുണ്ട്. ഒപ്പം റോഡ് മോഡൽ ആണെങ്കിലും ബെല്ലി പാൻ കഴിഞ്ഞ തലമുറയെക്കാളും വലുതാക്കിയിട്ടുണ്ട്. നമ്മുടെ റോഡ് ഹീറോക്ക് നന്നായി അറിയാമല്ലോ. ഗ്രാബ് റെയിൽ കുറച്ചു കൂടി ലളിതമാക്കിയിട്ടുമുണ്ട് ഇതാണ് ഇപ്പോൾ വന്നിരിക്കുന്ന പ്രധാന മാറ്റങ്ങൾ. ഒഫീഷ്യൽ ലോഞ്ച് ഉടൻ ഉണ്ടാകും.
എക്സ്പൾസ് 200, 4 വിയിൽ കണ്ട അതേ 199.6 സിസി, ഓയിൽ കൂൾഡ് എൻജിന് കരുത്ത് 19.1 എച്ച് പി യും ടോർക് 17.35 എൻ എം വുമാവാനാണ് സാധ്യത. വിലയിൽ ഒരു 10,000 രൂപയുടെ വരെ വർദ്ധന പ്രതീഷിക്കാം. 1.24 ലക്ഷം രൂപയാണ് ഇപ്പോൾ ഇവൻറെ എക്സ് ഷോറൂം വില.
Leave a comment