വെള്ളിയാഴ്‌ച , 17 ഒക്ടോബർ 2025
Home Bike news ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു
Bike news

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ലൈറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയി

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു
ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും ഇവിടെക്ക് തിരിഞ്ഞു നോക്കിയിരുന്നില്ല. എന്നാൽ ടി വി എസ് കളിയൊന്ന് മാറ്റി പിടിക്കുകയാണ്.

തങ്ങളുടെ ആദ്യ സാഹസികൻ ആർടിഎക്സ് ടയർ ലോഞ്ച് ചെയ്തിരിക്കുകയാണ് . ലൈറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയി എത്തുമെന്ന വിശേഷണമാണ് ഇവന് കൂടുതൽ ചേരുക. ഒപ്പം മറ്റൊരു ഹൈലൈറ്റ് വിലയാണ്.

അപ്പോൾ ഹൈലൈറ്റുകൾ നോക്കിയാൽ ,

  • സാഹസികന് വേണ്ട എല്ലാ കാര്യങ്ങളും ഒത്തിണക്കിയിട്ടുണ്ട്
  • ഇരട്ട ഹെഡ്‍ലൈയ്റ്റ് , ഡി ആർ എൽ , സെമി ഫയറിങ് , ബീക്ക് , വലിയ വിൻഡ് സ്ക്രീൻ
  • ഉയർന്നിരിക്കുന്ന ഹാൻഡിൽ ബാർ
  • 5 ഇഞ്ച് ടി എഫ് ടി സ്ക്രീൻ* , ഇരു റൈഡർക്കും വലിയ സീറ്റുകൾ .

ഇനി എൻജിൻ സൈഡ് നോക്കിയാൽ

  • ടി വി എസ് സ്വന്തമായി നിർമ്മിക്കുന്ന 300 സിസി ലിക്വിഡ് കൂൾഡ് എൻജിൻ
  • 35.5 എച്ച് പി കരുത്തും 28.5 എൻ എം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്
  • 6 സ്പീഡ് ട്രാൻസ്മിഷന് , സ്ലിപ്പർ ക്ലച്ച് , ക്വിക്ക് ഷിഫ്റ്റർ* എന്നിവ നൽകിയിട്ടുണ്ട്

ടി വി എസ് ആർ ടി എക്സ് ൽ ഇലക്ട്രോണിക്സ് പട തന്നെയുണ്ട് .

  • ബ്ലൂറ്റൂത്ത് കണക്റ്റിവിറ്റി,
  • 4 റൈഡിങ് മോഡ് ,
  • ട്രാക്ഷൻ കണ്ട്രോൾ ,
  • ടി എഫ് ടി ഡിസ്പ്ലേ ,
  • ക്രൂയിസ് കണ്ട്രോൾ

എന്നിങ്ങനെ നീളുന്നു ആ ലിസ്റ്റ്. ഇനിയാണ് മെയിൻ ഹൈലൈറ്റ് വില. സ്പെക് നോക്കിയാൽ കെടിഎം എഡിവി 250 ( 2.40 ലക്ഷം ) ആണ് എതിരാളിയായി എത്തുന്നത്.

എന്നാൽ ഇവൻറെ വില നോക്കിയാൽ ഒന്ന് ഞെട്ടും. ഇൻട്രോ പ്രൈസ് ആയി ടി വി എസ് ചോദിക്കുന്നത് 1.99 ലക്ഷം രൂപയാണ്. ഒപ്പം ടോപ് വാരിയൻറ്റിന് 2.14 ലക്ഷവും , ബി ടി ഒ വേർഷന് 2.29 ലക്ഷം രൂപയാണ് വില വരുന്നത്.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...

ഡ്യൂക്ക് 160 അവതരിപ്പിച്ചു

ഇന്ത്യക്ക് വേണ്ടി മാത്രം അവതരിപ്പിച്ച കെടിഎമ്മിൻറെ ആദ്യ ബൈക്ക്. ഡ്യൂക്ക് 160 ലാൻഡഡ്‌ . യമഹ...

കെടിഎം ഡ്യൂക്ക് 160 ???

ഇന്ത്യയിൽ യമഹ എം ടി 15 നോട് നേരിട്ട് മത്സരിക്കാൻ കെടിഎം ഡ്യൂക്ക് 160 എത്തുന്നു....