ടിവിഎസ് ആർടിഎക്സ് 300 ഓൺ റോഡ് പ്രൈസ് നോക്കാം. 3 നിലകളിലാണ് ഇവൻറെ വില ക്രമീകരിച്ചിരിക്കുന്നത്. അതിൽ ബേസ് , ടോപ് , ബി ടി ഒ എന്നിങ്ങനെയാണ് ഓരോ നിലകൾ വരുന്നത്.
താഴത്തെ വില – ബേസ്
താഴെ ആണെങ്കിലും അത്ര മോശമല്ല കാര്യങ്ങൾ. സ്വിച്ച്അബിൾ എബിഎസ് , ക്രൂയിസ് കണ്ട്രോൾ , ട്രാക്ഷൻ കണ്ട്രോൾ , 4 റൈഡിങ് മോഡ് എന്നിവ ഇവനിൽ വരുന്നുണ്ട് . രണ്ടു നിറങ്ങൾ ലഭിക്കുന്ന ഈ നിലയിൽ.
256,323 /- രൂപയാണ് കേരളത്തിലെ ഓൺ റോഡ് പ്രൈസ് വരുന്നത്. ഇനി ഇടനിലയിൽ

ടോപ് വാരിയൻറ്റ്
ക്ലാസ്സ് ഡി ഹെഡ്‍ലൈറ്റ് , വെൽക്കം അനിമേഷൻ , കണക്റ്റിവിറ്റി , മാപ്പ് മിററിങ് , ക്വിക്ക് ഷിഫ്റ്റർ എന്നിവയാണ് ഇവിടെ അധികമായി കിട്ടുന്നത്. മൂന്ന് നിറങ്ങൾ ലഭ്യമാകുന്ന ഇവന് വില വരുന്നത് 274,775/- ആണ്
ഇനി മുകളിലെ നിലയിൽ ബിടിഒ വാരിയൻറ്റ് ആണ് . അഡ്ജസ്റ്റബിൾ സസ്പെൻഷൻ , ബ്രാസ് കോട്ടഡ് ചെയിൻ , ടയർ പ്രെഷർ മോണിറ്ററിങ് സിസ്റ്റം എന്നിവയാണ് ഇവിടത്തെ ഹൈലൈറ്റ് വരുന്നത്.

എന്നാൽ ഇവൻറെ വില ഇപ്പോൾ ലഭ്യമല്ല. 4 നിറങ്ങളാണ് ഇവനിൽ ലഭ്യമാക്കുന്നത്. ഇങ്ങനെയാണ് ഇന്ത്യയിലെ ടിവിഎസ് ആർടിഎക്സ് 300 ഓൺ റോഡ് പ്രൈസ് വരുന്നത്.
Leave a comment