വെള്ളിയാഴ്‌ച , 17 ഒക്ടോബർ 2025
Home Bike news പുതിയ നിറവുമായി എം ട്ടി 15
Bike news

പുതിയ നിറവുമായി എം ട്ടി 15

8 നിറവും അവരുടെ വിലയും നോക്കിയാലോ

mt15 bike price and new color options
mt15 bike price and new color options

2023 ൽ ഇന്ത്യയിൽ പുതിയ മാറ്റങ്ങൾ എത്തിയതോടെ വലിയ കുതിപ്പാണ് എം ട്ടി 15 നടത്തി വരുന്നത്. അതുകൊണ്ട് തന്നെ 2024 മാറ്റങ്ങളുടെ വലിയ ലിസ്റ്റ് ഒന്നും ഇല്ല. പഴയ എം ട്ടി തന്നെ. പക്ഷേ നിറങ്ങളുടെ –

ലിസ്റ്റ് കുറച്ചു കൂടെ വലുതാക്കിയിട്ടുണ്ട്. ഇനിമുതൽ പുതിയ രണ്ടു നിറങ്ങൾക്കൊപ്പം 3 നിരകളിലായി 8 നിറങ്ങളിലാണ് എം ട്ടി ലഭ്യമാകുന്നത്. പുതിയ രണ്ടു നിറങ്ങൾ എത്തിയിരിക്കുന്നത് നടുകഷ്ണത്തിലാണ്.

സിയാൻ സ്‌ട്രോം ഡീലക്സ്, സൈബർ ഗ്രീൻ ഡീലക്സ് എന്നിങ്ങനെയാണ് പുതിയ രണ്ടു നിറങ്ങളുടെ പേരുകൾ. ഐസ് ഫ്ലോ വേർമില്യൺ, റേസിംഗ് ബ്ലൂ, മെറ്റാലിക് ബ്ലാക്ക് എന്നിവയും ഈ കൂട്ടത്തിൽ പെട്ടതാണ്. –

മെറ്റാലിക് ബ്ലാക്ക്, ഡാർക്ക് മേറ്റ് ബ്ലൂ എന്നീ രണ്ടു നിറങ്ങളാണ് ഏറ്റവും താഴെ നില്കുന്നത്. ബ്ലൂറ്റുത്ത് കണക്റ്റിവിറ്റി, എൽ ഇ ഡി ഇൻഡിക്കേറ്റർ എന്നിവ ഈ മോഡലുകൾക്ക് ലഭ്യമല്ല. ഏറ്റവും മുകളിൽ –

നോക്കിയാൽ അവിടെ മോട്ടോ ജി പി എഡിഷനാണ്. ഇനി വിലയിലേക്ക് കടന്നാൽ സ്റ്റാൻഡേർഡ് മോഡലുകൾക്ക് 170,305/- രൂപയാണെങ്കിൽ, നടുകഷ്ണത്തിൽ നിൽക്കുന്നവരുടെ വില വരുന്നത് 175,005/-

രൂപയാണ്. സ്റ്റാൻഡേർഡ് മോഡലിനെക്കാളും 4,700/- രൂപ കൂടുതൽ. അതിനെക്കാളും 800 രൂപ കൂടി കൂടുതൽ കൊടുത്താൽ ലിമിറ്റഡ് എഡിഷൻ മോട്ടോ ജിപി എഡിഷൻ വാങ്ങാം.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...

ഡ്യൂക്ക് 160 അവതരിപ്പിച്ചു

ഇന്ത്യക്ക് വേണ്ടി മാത്രം അവതരിപ്പിച്ച കെടിഎമ്മിൻറെ ആദ്യ ബൈക്ക്. ഡ്യൂക്ക് 160 ലാൻഡഡ്‌ . യമഹ...