2017 ലാണ് കവാസാക്കി വേർസിസ് എക്സ് 300 ഇന്ത്യയിൽ ആദ്യം എത്തുന്നത്. അന്ന് ഉയർന്ന വിലയുമായി എത്തിയ ഇവന് അധികം നാൾ ഇന്ത്യയിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. 2020 ഓടെ പിൻവലിക്കുകയാണ് –
ഉണ്ടായത്. എന്നാൽ പുതിയ വരവിൽ എന്തൊക്കെയാണ് മാറ്റങ്ങൾ എന്ന് നോക്കിയാൽ. പ്രധാന മാറ്റം വിലയിലാണ് അന്ന് 4.6 ലക്ഷം രൂപക്ക് എത്തിയ ഇവന്, ഇപ്പോൾ വില 3.8 ലക്ഷം.
ഡിസൈൻ ഫീച്ചേഴ്‌സ് എന്നിവയിൽ മാറ്റമില്ല.
- നിൻജ 300 ൽ കണ്ട അതേ ട്വിൻ സിലിണ്ടർ എൻജിൻ
- 19 // 17 ഇഞ്ച് സ്പോക്ക് ട്യൂബ് ടയറുകൾ
- 17 ലിറ്റർ ഇന്ധന ടാങ്ക്
- 180 എം എം ഗ്രൗണ്ട് ക്ലീറൻസ്
- ടെലിസ്കോപിക് // മോണോ സസ്പെൻഷൻ
- ഡിജിറ്റൽ അനലോഗ് മീറ്റർ കൺസോൾ
തുടങ്ങി ഹാലൊജൻ ഹെഡ്‍ലൈറ്റ് വരെ ഒരു മാറ്റവുമില്ല. ഇനി എതിരാളികളുടെ വില നോക്കിയാൽ. കെടിഎം
എഡിവി 390 യെക്കാളും 12,000/- രൂപ കൂടുതൽ. കൂടുതൽ യാത്ര സുഖം, റിഫൈൻഡ് എൻജിൻ എന്നിവയാണ് .
കവാസാക്കി വേർസിസ് എക്സ് 300 ന് ലീഡ് നൽകുന്ന ഘടകങ്ങൾ.
Leave a comment