ചൊവ്വാഴ്‌ച , 3 ഫെബ്രുവരി 2026
Home Bike news ഞെട്ടിക്കുന്ന വിലകയറ്റവുമായി ഇപിരിയാൽ 400
Bike news

ഞെട്ടിക്കുന്ന വിലകയറ്റവുമായി ഇപിരിയാൽ 400

നിൻജ 650 യെക്കാളും വില കൂട്ടി

benelli imperiale 400 get massive price hike nov 2022

റോയൽ എൻഫീഡിൻറെ മാർക്കറ്റ് ലക്ഷ്യമിട്ട് ഇന്ത്യയിൽ കുറച്ച് എതിരാളികൾ എത്തിയിരുന്നു. അതിൽ ഒരാളാണ് ചൈനയിൽ ഉടമകളുള്ള ഇറ്റാലിയൻ കമ്പനിയായ ബെനെല്ലിയുടെ ക്ലാസ്സിക് താരം  ഇപിരിയാൽ 400. ഇന്ത്യയിൽ ഈയിടെ പുതിയ അപ്ഡേഷനുമായി എത്തിയ നിൻജ 650 ക്ക് പുതിയ സുരക്ഷ സംവിധാനങ്ങൾ നൽകി വില വർദ്ധിച്ചതിനെക്കാളും  മുകളിലാണ് ഒരു മാറ്റവുമില്ലാതെ  ഇപിരിയാൽ 400 ന് ഇപ്പോൾ വില കൂട്ടിയിരിക്കുന്നത്.  ഏകദേശം 21,000 രൂപയാണ് ഇപിരിയാൽ 400 ൻറെ വർദ്ധന. ഇതോടെ ഇന്ത്യയിലെ എക്സ് ഷോറൂം വില  2,35,000 രൂപയായി. എതിരാളിയായ  റോയൽ എൻഫീൽഡ് ക്ലാസ്സിക് 350 ക്ക്  1.96 ലക്ഷം രൂപയും ഹോണ്ട ഹൈനെസ്സ് സി ബി 350 ക്ക് 2 ലക്ഷം രൂപയിലുമാണ് ഇന്ത്യയിൽ വില ആരംഭിക്കുന്നത്. ഒരു മാറ്റവും ഇല്ലാതെ വില കൂട്ടുന്നത് ഇന്ത്യയെ പോലെ വില വലിയ ഘടകമായ മാർക്കറ്റിൽ, ഇപിരിയാൽ 400 ന് പ്രതികുലമായി ബാധിച്ചേക്കാം.

ഇപിരിയാൽ 400  ന് ഇത് ആദ്യമായല്ല കണ്ണു തളിക്കുന്ന വിലകയ്യറ്റം വരുന്നത്. ഇടക്കിടെ വലിയ വിലകയറ്റത്തിനൊപ്പം വലിയ വില കുറവും നൽകുന്ന മോഡലാണ് ഇപിരിയാൽ 400. വരും ദിവസങ്ങളിൽ ബെനെല്ലിയുടെ മറ്റ് മോഡലുകൾക്കും വില വർദ്ധിച്ചേക്കാം. ബെനെല്ലിയുടെ ക്ലാസ്സിക് താരത്തിന് വലിയ കപ്പാസിറ്റിയുള്ള മോഡലും ഉടൻ വിപണിയിൽ എത്താൻ നിൽക്കുന്നുണ്ട്.  

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് 300 ഓൺ റോഡ് പ്രൈസ്

ടിവിഎസ് ആർടിഎക്സ് 300 ഓൺ റോഡ് പ്രൈസ് നോക്കാം. 3 നിലകളിലാണ് ഇവൻറെ വില ക്രമീകരിച്ചിരിക്കുന്നത്....

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...