ഇന്ത്യയിൽ ഒട്ടു മിക്ക്യ എല്ലാ മാസങ്ങളിലും വലിയ ഡിസ്‌കൗണ്ടുമായി എത്തുന്ന ഇരുചക്ര ബ്രാൻഡ് ആണ് കവാസാക്കി. മാർച്ച് മാസത്തിലും പതിവ് തെറ്റിച്ചിട്ടില്ല. 4 മോട്ടോർസൈക്കിലുകൾക്ക് –
60,000 രൂപ വരെ വരുന്ന ഡിസ്‌കൗണ്ട് ആണ് വന്നിരിക്കുന്നത്. മാർച്ച് മാസത്തിൽ എക്സ്ഷോറൂമിനൊപ്പം ഈ ഡിസ്‌കൗണ്ട് ഉൾപ്പടെ മോട്ടോർസൈക്കിൾ സ്വന്തമാക്കാം. അപ്പോൾ ഏറ്റവും താഴെ നിന്ന് തുടങ്ങാം.
നിൻജ 650 ക്കാണ് 30,000/- രൂപയുടെ ഡിസ്‌കൗണ്ട് വന്നിരിക്കുന്നത്. ഇപ്പോൾ 7.16 ലക്ഷം രൂപയാണ് ഇവൻറെ എക്സ് ഷോറൂം വില. ഡിസ്‌കൗണ്ട് വരുന്നതോടെ 6.86 ലക്ഷം രൂപയാകും.

അതിന് മുകളിൽ നിൽക്കുന്നത് നിൻജ 400 ആണ്. 500 എത്തിയതോടെ ഒരേ വിലക്കാണ് ഇരുവരുടെയും സ്റ്റിക്കർ പ്രൈസ് വരുന്നത്. എന്നാൽ ഡിസ്‌കൗണ്ട് 40,000 രൂപ എത്തുന്നതോടെ 4.84 ലക്ഷം രൂപയാകും –
ഇവൻറെ എക്സ്ഷോറൂം വില. ഇന്റർനാഷണൽ മാർക്കറ്റിലെ പോലെ നിൻജ 400 ഇന്ത്യയിലും പിൻവലിക്കാനുള്ള സാധ്യതയുണ്ട്. ഇതോടെ നിൻജ സീരിസിലെ ഡിസ്‌കൗണ്ടിന് തിരശീല വീഴ്കുകയാണ്.
ഇനി എത്തുന്നത് വേർസിസ് 650 യാണ്. 7.77 ലക്ഷം രൂപ വിലയുള്ള ഇവന്, മാർച്ചിലെ ഡിസ്‌കൗണ്ട് 45,000 രൂപയാണ്. അതോടെ വില 7.32 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. ഇനിയാണ് ഈ മാസത്തെ ഏറ്റവും വലിയ –
ഡിസ്‌കൗണ്ട് വരുന്നത്. വുൾകാൻ എസ്, 650 സിസി ക്രൂയിസറിന് 60,000/- രൂപയാണ് ഡിസ്‌കൗണ്ട്. ഇതൊടെ ഇവൻറെ വില 6.5 ലക്ഷം രൂപയായി. ഇതൊക്കെയാണ് കവാസാക്കിയുടെ മാർച്ചിലെ ഡിസ്‌കൗണ്ട് –
വരുന്നത്. അപ്പോൾ ഇതുപോലെയുള്ള മോട്ടോർസൈക്കിൾ വാർത്തകൾക്കായി സ്റ്റേ ട്യൂൺ …
Leave a comment