വെള്ളിയാഴ്‌ച , 17 ഒക്ടോബർ 2025
Home Bike news ഹീറോയുടെ പ്രീമിയം മോഡലുക്കളുടെ ടൈംലൈൻ പുറത്ത്
Bike news

ഹീറോയുടെ പ്രീമിയം മോഡലുക്കളുടെ ടൈംലൈൻ പുറത്ത്

ഹാർലി ഹീറോയുമായി വലിയ പദ്ധതിക്കൾ

hero future plans in entry level

ഇന്ത്യയിൽ കാറുകളിൽ മാരുതി പോലെയാണ് ഇരുചക്ര വിപണിയിൽ ഹീറോ. പകുതിക്കടുപ്പിച്ചു വില്പന നടത്തുന്നത് ഇവരാണ്. ഇത്ര വലിയ സിംഹാസനത്തിലാണ് ഇരിപ്പെങ്കിലും ഹീറോയെ ഉറക്കം കെടുത്തുന്ന ഒരു സ്വപ്നമുണ്ട് എൻട്രി ലെവൽ പ്രീമിയം സെഗ്മെൻറ്. അവിടെ 7 ശതമാനത്തിന് താഴെയാണ് ഹീറോയുടെ വില്പന. എന്നാൽ ഇനിയും വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത ഹീറോ പുതിയ മോഡലുകളുടെ പണിപ്പുരയിലാണ് എന്ന് നമ്മൾ കുറച്ചു നാളുകൾക്ക് മുൻപ് കണ്ടതാണല്ലോ.  

ഇന്ത്യയിലെ പുതിയ ട്രെൻഡ് അനുസരിച്ച് ഒരു എ ഡി വി യും ഒരു സ്പോർട്സ് ബൈക്കുമാണ് അണിയറയിൽ ഒരുങ്ങുന്നത് രണ്ടു പേരുടേയും എൻജിൻ വ്യത്യസ്‍തമാണ് എന്ന് വാർത്തകൾ ഉണ്ടെങ്കിലും രണ്ടും ലിക്വിഡ് കൂൾഡ് എൻജിനാണ് എന്നുള്ളതിൽ സംശയമില്ല. ഇപ്പോഴിതാ തങ്ങളുടെ പുതിയ താരങ്ങളുടെ ലോഞ്ച് ടൈം ലൈൻ അറിയിച്ചിരിക്കുകയാണ് ഹീറോ. 2022 അവസാനത്തിൽ നിൽക്കേ 2024 പകുതിയോടെ മാത്രമേ ആദ്യ പ്രീമിയം ബൈക്കുകൾ വിപണിയിൽ എത്തുകയുള്ളൂ. എന്നാൽ വരുന്ന മോഡലുകളുടെ വിജയമനുസരിച്ച് ഓരോ വർഷവും പുതിയ പ്രീമിയം മോഡലുകൾ വരുമെന്നും ഹീറോയുടെ അടുത്ത വൃത്തങ്ങൾ പറയുന്നുണ്ട്.

ഇതിനൊപ്പം ഹാർലിയുടെ ഇന്ത്യയിലെ പങ്കാളി കൂടിയായ ഹീറോയും ചേർന്ന് ഒരു സൂപ്പർ പ്രീമിയം റേഞ്ച് ഒരുക്കുന്നുണ്ട് എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...

ഡ്യൂക്ക് 160 അവതരിപ്പിച്ചു

ഇന്ത്യക്ക് വേണ്ടി മാത്രം അവതരിപ്പിച്ച കെടിഎമ്മിൻറെ ആദ്യ ബൈക്ക്. ഡ്യൂക്ക് 160 ലാൻഡഡ്‌ . യമഹ...