വെള്ളിയാഴ്‌ച , 17 ഒക്ടോബർ 2025
Home Bike news കൂടുതൽ മാറ്റങ്ങൾക്ക് ഒരുങ്ങി ബെനെല്ലി
Bike news

കൂടുതൽ മാറ്റങ്ങൾക്ക് ഒരുങ്ങി ബെനെല്ലി

അടുത്ത വർഷം ഇന്ത്യയിലേക്ക്

benelli get more changes next year

വർഷ അവസാനം ആകുകയാണ് എല്ലാ കമ്പനികളും തങ്ങളുടെ മോഡലുകളെ ഒന്ന് പരിഷകരിച്ച് 2023 ആഘോഷിക്കാൻ തുടങ്ങിയത്തിൻറെ വാർത്തകളാണ് പുറത്ത് വരുന്നത്. ഇന്ത്യയിലെ പ്രീമിയം ഇരു ചക്ര  നിർമാതാക്കളായ ബെനെല്ലി തങ്ങളുടെ  മോഡലുകൾക്ക് ഇന്റർനാഷണൽ മാർക്കറ്റിൽ  പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഇപ്പോൾ ഇന്റർനാഷണൽ മാർക്കറ്റിൽ എത്തിയ മാറ്റങ്ങൾ അധികം വൈക്കാതെ തന്നെ ഇന്ത്യയിലും എത്തും.

ആദ്യം ചെറിയ മാറ്റം എത്തിയിരിക്കുന്നിടത് നിന്ന് തുടങ്ങാം. ബെനെല്ലിയുടെ കുഞ്ഞൻ സാഹസികനായ  ട്ടി ആർ കെ 251 ന്  പുതുതായി എത്തിയിരിക്കുന്നത് മഞ്ഞ നിറത്തിലാണ്. ഇന്ത്യയിൽ ഇപ്പോൾ നിലവിലുള്ളത് വൈറ്റ്, ഗ്രേ, ബ്ലാക്ക് എന്നീവയും . ഇനി അടുത്ത വർഷം മഞ്ഞയും ഇന്ത്യയിലെത്തും. എൻജിൻ, സസ്പെൻഷൻ, ബ്രേക്കിംഗ് എന്നിങ്ങനെ ഒരു മാറ്റവും വരുത്തിയിട്ടില്ല.

അടുത്തതായി എത്തിയിരിക്കുന്നത് സ്ക്രമ്ബ്ലെർ താരം ലിയോൺസിനോ 500 ആണ്. റോഡ് വേർഷൻ ആയ ലിയോൺസിനോ മാത്രമാണ് ഇപ്പോൾ ഇന്ത്യയിൽ ലഭ്യമാക്കുന്നത്. അതുകൊണ്ട് തന്നെ റൈഡർക്കും പിൻ  യാത്രികനും കൂടുതൽ കംഫോർട്ട് നൽകുന്ന തരത്തിൽ സീറ്റ് മാറ്റിയിരിക്കുകയാണ് ലിയോൺസിനോ 500. ഇപ്പോൾ ഇന്റർനാഷണൽ മാർക്കറ്റിൽ എത്തിയ മാറ്റം ഇവനും വൈകാതെ തന്നെ ഇന്ത്യയിലും പ്രതീഷിക്കാം. കുഞ്ഞൻ സാഹസികനെ പോലെ യാതൊന്നും ഇവനിലും മാറ്റം വരുത്തിയിട്ടില്ല. കൂടുതൽ മോഡലുകൾക്ക് പരിഷ്‌കാരങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഒപ്പം വിലയിലും മാറ്റം പ്രതീഷിക്കാം. 

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...

ഡ്യൂക്ക് 160 അവതരിപ്പിച്ചു

ഇന്ത്യക്ക് വേണ്ടി മാത്രം അവതരിപ്പിച്ച കെടിഎമ്മിൻറെ ആദ്യ ബൈക്ക്. ഡ്യൂക്ക് 160 ലാൻഡഡ്‌ . യമഹ...