ബജാജ് കാലങ്ങളായി പയറ്റുന്ന തന്ത്രമാണ് 2025 എൻഎസ് 400 ഇസഡ് പുറത്തെടുത്തിരിക്കുന്നത്. ആദ്യം ചെറിയ ടയർ നൽകുകയും, പിന്നെ വലിയ ടയറിലേക്ക് അപ്ഡേറ്റ് ചെയ്യുന്നതും. അതിന് ഉദാഹരണങ്ങൾ –
ഏറെയുണ്ട് ആ നിരയിലേക്ക് പുതുതായി എത്തിയിരിക്കുകയാണ് എൻഎസ് 400 ഇസഡ്. 2025 വേർഷൻ എത്തുമ്പോൾ ടയറിൽ മാത്രമല്ല. ആദ്യ വരവിലെ പ്രേശ്നങ്ങൾ എല്ലാം പരിഹരിച്ചാണ് എത്തുന്നത്.
ആദ്യം ടയറിൽ നിന്ന് തുടങ്ങിയാൽ , 140 നിന്ന് 150 സെക്ഷനിലേക്ക് എത്തിയിട്ടുണ്ട്. എം ആർ എഫ് മാറ്റി അപ്പോളോയിലേക്ക് എത്തി. മുൻ ബ്രേക്ക് പാഡ് ഓർഗാനിക്കിന് പകരം സിൻറ്റെർഡ് ആണ് –
ഉപയോഗിച്ചിരിക്കുന്നത്. മറ്റൊരു മാറ്റം ക്വിക്ക് ഷിഫ്റ്റർ എത്തി എന്നതാണ്. എന്നാൽ സ്പോർട്ട് മോഡിൽ മാത്രമാണ് പ്രവർത്തന സജ്ജമാകുന്നത്. ഏറ്റവും ഹൈലൈറ്റ് ആയത്, ഇവിടെ നോക്കിയാലും –
കരുത്ത് കുറക്കുന്ന വാർത്തകൾ കേൾക്കുമ്പോൾ ഇവിടെ. 3 എച്ച് പി കരുത്ത് വർദ്ധിപ്പിച്ചാണ് ഇവൻറെ എൻട്രി കളർ ആക്കിയിരിക്കുന്നത്. ഇപ്പോൾ 373 സിസി , എൽ സി എൻജിൻ 43 എച്ച് പി കരുത്ത് പുറത്തെടുക്കും.
ഇതിനെല്ലാം കൂടി ഒരു 7,000/- രൂപ കൂടി വർദ്ധിച്ചിട്ടുണ്ട്. ഇപ്പോൾ 1.92 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലവരുന്നത്. അപ്ഡേറ്റഡ് ആയി എത്തിയ ഡോമിനർ 250 യുടെ അതെ വില. നിങ്ങൾ ഏത് തിരഞ്ഞെടുക്കും.
Leave a comment