ന്യൂയർ ഏതുകായാണാല്ലോ എല്ലാവരും തങ്ങളുടെ മോഡലുകളെ പുതിയ നിറങ്ങൾ ഒരുക്കി ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ. റോയൽ എൻഫീൽഡ് നിരയിൽ സാഹസികനായ യാത്രികൻ ഹിമാലയൻ ആണ് പുതിയ നിറവുമായി എത്തുന്നത്. 2023 വേർഷൻ ഹിമാലയന് വന്നിരിക്കുന്ന മാറ്റങ്ങൾ കുറച്ച് നിറങ്ങൾ പുതുതായി അവതരിപ്പിച്ചപ്പോൾ ഡിമാൻഡ് കുറഞ്ഞ നിറങ്ങളെ പിൻവലിക്കുക്കയും ചെയ്തു. ഒപ്പം യാത്രികനായതിനാൽ യൂ എസ് ബി ചാർജിങ് പോർട്ട് ഇപ്പോൾ സ്റ്റാൻഡേർഡ് ആയി നൽകിയിട്ടുണ്ട്.
പുതുതായി എത്തിയിരിക്കുന്ന മൂന്ന് നിറങ്ങങ്ങളിൽ രണ്ടുപേരെയും കിട്ടിയത് ഹിമാലയത്തിൽ നിന്നാണ്. ആദ്യ നിറം കണ്ടെത്തിയത് നുബ്ര താഴ്വരയിലെ മൺകൂനകളുടെ നിറത്തിനെ അടിസ്ഥാനപ്പെടുത്തി ഡൂൺ ബ്രൗൺ എത്തുമ്പോൾ രണ്ടാമത്തെ നിറമായ ഗ്ലാസിർ ബ്ലൂ ഹിമാലയത്തിലെ തണുത്തുറഞ്ഞ ഹിമാനികളിൽ നിന്നാണ് പ്രചോദനം. മൂന്നാമത്തെ നിറം സ്ലീറ്റ് ബ്ലാക്ക് ആണ്, ഒപ്പം പൈൻ ഗ്രീൻ, ഗ്രാനൈറ്റ് ബ്ലാക്ക്, ഗ്രാവൽ ഗ്രേ എന്നീ നിറങ്ങൾ 2023 എഡിഷനൊപ്പം ചേരുമ്പോൾ മിറാജ് സിൽവർ, റോക്ക് റെഡ്, ലൈക്ക് ബ്ലൂ എന്നിങ്ങനെ നിറങ്ങൾ അടുത്ത വർഷത്തേക്ക് ഉണ്ടാകില്ല എന്നും റോയൽ എൻഫീൽഡ് അറിയിച്ചിട്ടുണ്ട്.
2.16 മുതൽ 2.22 ലക്ഷം വരെയാണ് ഹിമാലയൻറെ എക്സ് ഷോറൂംവില വരുന്നത്. എൻജിൻ മറ്റ് സ്പെസിഫിക്കേഷൻ എന്നിവയിൽ ഒരു മാറ്റവുമില്ല. ഇന്ത്യയിൽ ഇപ്പോൾ തന്നെ കത്തി നിൽക്കുന്ന റോയൽ എൻഫീൽഡ് വരും മാസങ്ങളിൽ പുതിയ നിറങ്ങൾ എത്തുന്നതോടെ വില്പനയിലെ നേട്ടം തുടരാനാകുമെന്നാണ് റോയൽ എൻഫീഡിൻറെ വിലയിരുത്തൽ. വരും ദിവസങ്ങളിൽ മറ്റ് മോഡലുകൾക്കും പുതിയ നിറങ്ങൾ എത്തും.
Leave a comment