ബജാജ് തങ്ങളുടെ ഫ്ലാഗ്ഷിപ്പ് താരമായ ബജാജ് ഡോമിനാർ സീരീസ് അവതരിപ്പിച്ചു. ബജാജ് ഡോമിനാർ 2025 എഡിഷനിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്.
പൾസർ 400 വൻ വിലക്കുറവിൽ വന്നതോടെ പുതിയ എൻജിൻ പ്രതീക്ഷിച്ച ഇന്ത്യക്കാർക്ക് മുന്നിൽ. ഇപ്പോൾ എത്തിയിരിക്കുന്നത് ചെറിയ മാറ്റങ്ങളുമായാണ്. ബജാജ് ഡോമിനാർ 2025 ൻറെ സ്പെഷ്യൽ-
എന്തൊക്കെ എന്ന് നോക്കിയാൽ. ഇരുവർക്കും പുതിയ ഹാൻഡിൽബാർ , ജി പി എസ് മൗണ്ട് എന്നിവയാണ് ഡിസൈനിലെ മാറ്റങ്ങൾ . 4 എ ബി എസ് മോഡ് ആണ് ഇലക്ട്രോണിക്സിലെ പുതിയ താരം.
ഒപ്പം പൾസർ 400 ൽ കണ്ട പുതിയ കളർ ഡിജിറ്റൽ ഡിസ്പ്ലേ ഇവിടെയും എത്തിയിട്ടുണ്ട്. ഇനി ഫ്ലാഗ്ഷിപ്പ് ആയ 400 ൽ സ്പെഷ്യൽ ഒന്നും ഇല്ലേ എന്ന് ചോദിച്ചാൽ, അതും ഉണ്ട്.
വൈകിയാണെങ്കിലും റൈഡ് ബൈ വയർ എത്തിയിട്ടുണ്ട്. ഇനി വിലയിലേക്ക് നോക്കിയാൽ. നേരത്തെ സൂചിപ്പിച്ച പൾസർ 400 ൻറെ അതേ വിലയാണ് ഡോമിനർ 250 ക്ക് 1.93 ലക്ഷം.
ഇനി 400 ൻറെ വില നോക്കിയാൽ 2.39 ലക്ഷം . ഈ മൂവരിൽ നിങ്ങൾ ഏത് തിരഞ്ഞെടുക്കും ???
Leave a comment