ചൊവ്വാഴ്‌ച , 3 ഫെബ്രുവരി 2026
Home Bike news പൾസർ ആർഎസ് നിരയിൽ കൂടുതൽ താരങ്ങൾ
Bike news

പൾസർ ആർഎസ് നിരയിൽ കൂടുതൽ താരങ്ങൾ

പുതിയ ആർഎസ് 200 ഒരു തുടക്കം മാത്രം

പൾസർ ആർഎസ് നിരയിൽ കൂടുതൽ താരങ്ങൾ
പൾസർ ആർഎസ് നിരയിൽ കൂടുതൽ താരങ്ങൾ

ഒരു പേരിൽ ഒട്ടേറെ മോഡലുകൾ ഇറക്കുന്ന ബ്രാൻഡ് ആണ് ബജാജ്. അതിൽ ഇത്ര കാലം ആയിട്ടും പൾസർ ആർഎസ് സീരിസിൽ മാത്രം ആകെ ഒരു മോഡലാണ് ഉണ്ടായിരിക്കുന്നത്.

എന്നാൽ കൂടുതൽ താരങ്ങളെ എത്തിക്കാൻ പദ്ധതി ഉണ്ടായിരുന്നു എങ്കിലും. അത് പേപ്പറിൽ തന്നെ തുടരുകയാണ്. എന്നാൽ അതും അതിൽ കൂടുതലും ഈ വർഷം എത്തുമെന്നാണ് –

ആർഎസ് 200 - 2025 വേർഷൻ പരീക്ഷണ ഓട്ടത്തിൽ
ആർഎസ് 200 – 2025 വേർഷൻ പരീക്ഷണ ഓട്ടത്തിൽ

പുതിയ വാർത്തകൾ പറയുന്നത്. 200 ന് പിന്നാലെ 160, 400 മോഡലുകളാണ് അണിയറയിൽ ഒരുങ്ങുന്നത്. സഹോദരനായ എൻഎസിൻറെ അതേ എൻജിൻ, ഷാസി തന്നെയാണ് ഇവനിലും എത്തുന്നത്.

17.2 പി എസ് കരുത്ത് ഉല്പാദിപ്പിക്കുന്ന 160 സിസി എൻജിനാണ് ആർ എസ് 160 യിൽ എത്തുന്നത്. വില നോക്കിയാൽ 1.55 ലക്ഷത്തിന് അടുത്ത് പ്രതീക്ഷിക്കാം. പ്രധാന എതിരാളി –

സുസൂക്കി ജിക്സർ എസ് എഫ് ആണ്. ഇനി വലിയ പൾസർ ആർഎസ് 400 മായി മുട്ടുന്നത് ആർസി 200 ആയിട്ടാകും. എല്ലാവരെയും ഈ വർഷം തന്നെ ലോഞ്ച് പ്രതീക്ഷിക്കുന്നുണ്ട്.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് 300 ഓൺ റോഡ് പ്രൈസ്

ടിവിഎസ് ആർടിഎക്സ് 300 ഓൺ റോഡ് പ്രൈസ് നോക്കാം. 3 നിലകളിലാണ് ഇവൻറെ വില ക്രമീകരിച്ചിരിക്കുന്നത്....

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...