ചൊവ്വാഴ്‌ച , 3 ഫെബ്രുവരി 2026
Home Bike news ഹിമാലയ ബൈക്ക് 650 വേർഷൻ സ്പോട്ടഡ്
Bike news

ഹിമാലയ ബൈക്ക് 650 വേർഷൻ സ്പോട്ടഡ്

റോയൽ എൻഫീൽഡ് ൻറെ പുതിയ ഫ്ലാഗ്ഷിപ്പ്

ഹിമാലയ ബൈക്ക് 650 വേർഷൻ സ്പോട്ടഡ്
ഹിമാലയ ബൈക്ക് 650 വേർഷൻ സ്പോട്ടഡ്

റോയൽ എൻഫീൽഡ് നിരയിലെ ഏറ്റവും വലിയ ഹിമാലയ ബൈക്ക് ആദ്യമായി സ്പോട്ട് ചെയ്തു. 650 സീരിസിലെ ട്വിൻ സിലിണ്ടർ എൻജിൻ തന്നെയാണ് ഇവനും. പക്ഷേ 650 യിലെ പോലെ –

ബേസിക് ഒരു ബൈക്ക് അല്ല. പകരം പ്രീമിയം ഫീച്ചേഴ്‌സ് കുത്തി നിറച്ചാണ് പുത്തൻ മോഡൽ സ്പോട്ട് ചെയ്തിരിക്കുന്നത്. ആദ്യം ഡിസൈൻ നോക്കിയാൽ ഇപ്പോൾ പിൻവശം –

മാത്രമാണ് സ്പോട്ട് ചെയ്തിരിക്കുന്നത്. ഇപ്പോഴുള്ള 452 മായി ഫയറിങ്ങിൽ ഇവന് മാറ്റമുണ്ട്. എന്നാൽ ടൈൽ സെക്ഷൻ 452 യുടെ പോലെ തന്നെ. ഇൻഡിക്കേറ്റർ, സ്റ്റോപ്പ് ലാംപ് 2 ഇൻ വൺ പാക്കേജ് തന്നെയാണ് ഇവനും.

ഒപ്പം എക്സ്ഹൌസ്റ്റ് ഡിസൈനും അങ്ങനെ തന്നെ. ഇനി പ്രീമിയം ഘടകങ്ങളിലേക്ക് പോയാൽ മുന്നിൽ ഇരട്ട ഡിസ്ക് ബ്രേക്ക് ആണ്. മുന്നിലെ യൂ എസ് ഡി ഫോർക്ക് അഡ്‌ജസ്റ്റബിൾ ആണെന്ന് കാണാം.

വലിയ ഹിമാലയ ബൈക്ക് ന് വലിയ ടി എഫ് ടി ഡിസ്പ്ലേയാണ്. അതുകൊണ്ട് തന്നെ ആ വലുപ്പം ഇലക്ട്രോണിക്സ് നിരയിലും പ്രതീക്ഷിക്കാം. ഇപ്പോൾ ഈ വിവരങ്ങളാണ് സ്പോട്ട് –

ചെയ്തിരിക്കുന്നത്. എന്നാൽ 2025 ഓടെ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഇവൻറെ വിവരങ്ങൾ വഴിയെ അറിയാം. ഏകദേശം 4 മുതൽ 4.5 ലക്ഷം രൂപ വരെയായിരിക്കും വില.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് 300 ഓൺ റോഡ് പ്രൈസ്

ടിവിഎസ് ആർടിഎക്സ് 300 ഓൺ റോഡ് പ്രൈസ് നോക്കാം. 3 നിലകളിലാണ് ഇവൻറെ വില ക്രമീകരിച്ചിരിക്കുന്നത്....

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...