ടിവിഎസ് തങ്ങളുടെ പുതിയ അപ്പാച്ചെ ഇന്നലെ അവതരിപ്പിച്ചു. ഇലക്ട്രോണിക്സ് , പുതിയ മുഖം എന്നിങ്ങനെ പുതിയ മാറ്റങ്ങളുമായി എത്തുന്ന ഇവരുടെ. കേരളത്തിലെ ഓൺ റോഡ് വിലയും നിറങ്ങളും നോക്കാം.
ഇന്നലെ വന്ന രണ്ടുപേർക്കും ഒരേ മുഖം ആണെങ്കിലും 200 ന് രണ്ടും ( മേറ്റ് ബ്ലാക്ക് , ഗ്രാനൈറ്റ് ഗ്രേ ) , 160 ക്ക് മൂന്നും ( റേസിംഗ് റെഡ് , മറൈൻ ബ്ലൂ , മേറ്റ് ബ്ലാക്ക് ) നിറങ്ങളുമാണ് എത്തിയിരിക്കുന്നത്.
160 യുടെ കാര്യം എടുത്താൽ കാറുകളെ തോൽപ്പിക്കുന്ന വാരിയൻറ്റുകളാണ്. പിൻ ഡ്രം മുതൽ ടിഎഫ്ടി ഡിസ്പ്ലേ വരെ നീളുന്നു ആ നിര. പഴയ തലമുറ അതുപോലെ തന്നെ തുടരുന്നു.

പുതിയ മുഖം ടി എഫ് ടി ഡിസ്‌പ്ലേ ഓപ്ഷനിൽ മാത്രമാണ് നിലവിൽ ഉള്ളത്. 160 യുടെ കേരളത്തിലെ ഓൺ റോഡ് വില നോക്കാം.
മോഡൽ | എക്‌സ്-ഷോറൂം വില |
---|---|
ആർ.എം. ഡിസ്‌ക് (ബ്ലാക്ക് എഡിഷൻ) | ₹ 1,23,770 |
ഡ്രം | ₹ 1,26,950 |
ഡിസ്‌ക് | ₹ 1,30,450 |
ബി.ടി. ഡിസ്‌ക് | ₹ 1,33,750 |
സ്പെഷ്യൽ എഡിഷൻ | ₹ 1,36,250 |
ഡ്യുവൽ ചാനൽ എ.ബി.എസ് | ₹ 1,38,270 |
ഡ്യുവൽ ചാനൽ എ.ബി.എസ് (യു.എസ്.ഡി. സഹിതം) | ₹ 1,41,270 |
ടി.എഫ്.ടി | ₹ 1,49,270 |
ഇനി 200 ലേക്ക് പോയാൽ ടെലിസ്കോപിക് സസ്പെൻഷൻ , യൂ എസ് ഡി ഫോർക്ക് , ടി എഫ് ടി. അതിൽ ടോപ് വാരിയൻറ്റ് മാത്രമാണ് പുതിയ ഡിസൈൻ എത്തിയിരിക്കുന്നത്. കേരളത്തിലെ ഓൺ റോഡ് വില താഴെ നൽകുന്നു.
മോഡൽ | ഓൺ-റോഡ് വില* |
---|---|
2 ചാനൽ ആർ-മോഡ് | ₹ 1,85,023 * |
യു.എസ്.ഡി | ₹ 1,91,764 * |
ടി.എഫ്.ടി | ₹ 1,98,784 * |
Leave a comment