2024 ജനുവരി 23 ന് രണ്ടു മോഡലുകളാണ് ഹീറോ അവതരിപ്പിക്കുന്നത്. അതിൽ ഫ്ലാഗ്ഷിപ്പ് താരമായ മാവ്റിക്കിനേക്കാളും കൂടുതൽ ആളുകളുടെ കണ്ണ് ഉടക്കിയിരുന്നത്. ഹീറോയുടെ പ്രീമിയം 125 സിസി –
മോഡലായ എക്സ്ട്രെയിം 125 ആറിന് അടുത്തായിരുന്നു. ഇന്ത്യയിൽ ഇപ്പോൾ ട്രെൻഡിങ് ആയി നിൽക്കുന്ന റൈഡർ 125 നെ വീഴ്ത്താൻ അവതരിപ്പിച്ച എക്സ്ട്രെയിം 125 ആറിൻറെ ആദ്യ മാസ വില്പന നോക്കിയാൽ –
അത്ര ഞെട്ടിക്കുന്നതല്ല. 3,504 യൂണിറ്റുകൾ മാത്രമാണ് ഫെബ്രുവരി മാസത്തിൽ വിൽക്കാൻ കഴിഞ്ഞിരുന്നത്. മറ്റ് മോഡലുകളുടെ വില്പന നോക്കിയാൽ, അത് വളരെ ചെറുതാണ് സെഗ്മെന്റിലെ 1.25% മാത്രമാണ് –
125 ആറിൻറെ ഫെബ്രുവരിയിലെ കോണ്ട്രിബൂഷൻ. പ്രധാന എതിരാളിയായ റൈഡർ 125 ന് 15% ത്തോളം വരും. 125 സിസി നിരയിലെ വില്പന താഴെ കൊടുക്കുന്നു. എന്നാൽ വരും മാസങ്ങളിൽ ഹീറോയുടെ പുതിയ ഹീറോ,
കരുത്ത് കാട്ടുമെന്ന് ഉറപ്പാണ്. അതിനുള്ള വെടി മരുന്ന് ഹീറോ ഇവന് നല്കിയിട്ടുണ്ടല്ലോ.
മോട്ടോർസൈക്കിൾസ് | സെയിൽസ് | % |
ഷൈൻ 125 | 120,119 | 42.68 |
പൾസർ 125 | 62,207 | 22.10 |
റൈഡർ 125 | 42,063 | 14.95 |
ഷൈൻ എസ് പി 125 | 22,644 | 8.05 |
ഗ്ലാമർ 125 | 15,904 | 5.65 |
സൂപ്പർ സ്‌പ്ലെൻഡോർ | 14,776 | 5.25 |
എക്സ്ട്രെയിം 125 | 3,504 | 1.25 |
ഡ്യൂക്ക് 125 | 202 | 0.07 |
ആകെ | 281,419 | 100.00 |
Leave a comment