ചൊവ്വാഴ്‌ച , 3 ഫെബ്രുവരി 2026
Home Bike news റിബൽ 500 ഇന്ത്യയിൽ
Bike news

റിബൽ 500 ഇന്ത്യയിൽ

വില അധികം പൊളിച്ചില്ല

റിബൽ 500 ഇന്ത്യയിൽ
റിബൽ 500 ഇന്ത്യയിൽ

ഹോണ്ടയുടെ ഏറെ ഫാൻസ്‌ ഉള്ള മോട്ടോർസൈക്കിൾ സീരീസ് ആണ് റിബൽ . അതിൽ നടുക്കഷ്ണമാണ് ഇപ്പോൾ ഇന്ത്യയിൽ ലാൻഡ് ചെയ്തിരിക്കുന്നത്. എൻ എക്സ് 500 ൻറെ പ്ലാറ്റ്ഫോമിൽ എത്തുന്ന റിബൽ 500.

ക്രൂയ്സർ മോഡലുകളിൽ ഒരു യൂണിക്ക് താരമാണ് ഇവൻ. വ്യത്യസ്തൻ ആണെങ്കിലും, ക്രൂയ്സർ സ്വഭാവങ്ങൾ എല്ലാം ഇവനിൽ ഹോണ്ട ഉൾക്കൊള്ളിച്ചിട്ടുണ്ട്. ലോ സീറ്റ് ഹൈറ്റ് 690 എം എം .

തടിച്ച 16 ഇഞ്ച് ടയറുകൾ 130 // 150 സെക്ഷൻ. ഉയർന്നിരിക്കുന്ന ടാങ്ക് , അതിന് മുകളിൽ ഹാൻഡിൽ ബാർ, റൌണ്ട് എൽ സി ഡി മീറ്റർ കൺസോൾ എന്നിങ്ങനെ നീളുന്നു ലിസ്റ്റ്.

ഹോണ്ടയുടെ 471 സിസി , പാരലൽ ട്വിൻ സിലിണ്ടർ എൻജിൻ തന്നെയാണ് ഇവനിലും ജീവൻ നൽകുന്നത്. എന്നാൽ ട്യൂണിങ്ങിൽ ചെറിയ മാറ്റമുണ്ട്. 1.3 പി എസ് കുറവും, 0.3 എൻ എം ടോർക്കും കൂടുതലുണ്ട് ഇവന്.

46.2 എച്ച് പി യും 43.3 എൻ എം എന്നിങ്ങനെയാണ് ഔട്ട്പുട്ട് വരുന്നത്. ഭാരം 196 കെ ജി. ഇനി ഹോണ്ടയുടെ പ്രധാന പ്രേശ്നങ്ങളിൽ ഒന്നായ അധിക വില. ഇവിടെ കുറച്ചെങ്കിലും പരിഹരിച്ചിട്ടുണ്ട്.

എൻ എക്സ് 500 നേക്കാളും സി ബി യൂ വായി എത്തുന്ന ഇവന് 78,000/- രൂപയുടെ കുറവുണ്ട്. ഇന്ത്യയിൽ ലോക്കലൈസ് ചെയ്താൽ ഇവനൊരു കലക്ക് കലക്കും.

പ്രധാന എതിരാളിയായ കവാസാക്കി എലിമിനേറ്ററിനെക്കാളും 64,000/- രൂപയുടെ കുറവുണ്ട്. 5.21 ലക്ഷം രൂപയാണ് ഇവൻറെ എക്സ് ഷോറൂം വില വരുന്നത്. ജൂണിലായിരിക്കും ഡെലിവറി തുടങ്ങുന്നത്.

എന്നാൽ കേരളത്തിൽ ഇവൻ എത്തുന്നില്ല. ആദ്യ ഘട്ടത്തിൽ ഗുരുഗ്രാം, ബെംഗളൂരു , മുംബൈ എന്നിവടങ്ങളിൽ മാത്രമാണ് ലഭ്യമാക്കുന്നത്.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് 300 ഓൺ റോഡ് പ്രൈസ്

ടിവിഎസ് ആർടിഎക്സ് 300 ഓൺ റോഡ് പ്രൈസ് നോക്കാം. 3 നിലകളിലാണ് ഇവൻറെ വില ക്രമീകരിച്ചിരിക്കുന്നത്....

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...