ശനിയാഴ്‌ച , 18 ഒക്ടോബർ 2025
Home Bike news ബെംഗളൂരു വിൽ ഹോണ്ടയുടെ സാഹസിക തരംഗം
Bike news

ബെംഗളൂരു വിൽ ഹോണ്ടയുടെ സാഹസിക തരംഗം

3 സാഹസിക ബൈക്കുകൾ ഇന്ത്യയിലേക്ക് ???

ബെംഗളൂരു വിൽ ഹോണ്ടയുടെ സാഹസിക തരംഗം
ബെംഗളൂരു വിൽ ഹോണ്ടയുടെ സാഹസിക തരംഗം

ഇന്ത്യയിൽ കവാസാക്കിക്ക് പിന്നാലെ ഹോണ്ടയും തങ്ങളുടെ സാഹസിക മോഡലുകളെ പരീക്ഷണ ഓട്ടം നടത്തി. ബെംഗളൂരു വിൽ വച്ചാണ് തിരഞ്ഞെടുത്ത ആളുകളുമായി ഹോണ്ട തങ്ങളുടെ 3 ബൈക്കുകളുടെ –

ഡ്രൈവ് നടത്തിയത്. ഏതൊക്കെയാണ് ആ മോഡലുകൾ എന്ന് നോക്കാം. ഏറ്റവും താഴെ നിന്ന് തുടങ്ങിയാൽ, ലാറ്റിൻ അമേരിക്കൻ വിപണിയിൽ നിലവിലുള്ള സഹാറ 300 ആണ് ആദ്യ കക്ഷി.

സി ബി 300 എഫിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇവൻ എത്തുന്നത്. എന്നാൽ ഹോർനെറ്റ് 2.0, സി ബി 200 എക്സ് ആക്കിയത് പോലെയുള്ള മാറ്റമല്ല ഇവിടെ നടന്നിരിക്കുന്നത്. യാത്രക്കൊപ്പം സാഹസികതയിലും –

ബെംഗളൂരു വിൽ ഹോണ്ടയുടെ സാഹസിക തരംഗം

ഒരു കൈ നോക്കാൻ സഹാറക്ക് കഴിയും. സ്പെക് നോക്കിയാൽ 293 സിസി എൻജിൻ തന്നെയാണ് ഇവനും ജീവൻ നൽകുന്നത്. പക്ഷേ അവിടെ എയർ കൂളിംഗ് മാത്രമാണ് ഉള്ളത്. ഇവിടെ ഓയിൽ കൂൾഡ് എൻജിൻ –

ആണല്ലോ. എന്നാൽ കരുത്തിലും ടോർക്കിലും വലിയ മാറ്റമില്ല. 24.7 പി എസും, 26.5 എൻ എം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്. 6 സ്പീഡ് ട്രാൻസ്മിഷൻ തന്നെ. ഇനി സാഹസികൻ റെസിപ്പിയിലേക്ക് നോക്കാം .

  • സാഹസികരുടെ പോലെ സെമി ഫയറിങ്,
  • ഉയർന്നിരിക്കുന്ന ഹെഡ്‍ലൈറ്റ്, ഹാൻഡിൽ ബാർ
  • പൊക്കത്തിൽ ഒട്ടും മോശമല്ലാത്ത ഇന്ധനടാങ്ക് കപ്പാസിറ്റി – 13.8 ലിറ്റർ
  • 859 എം എം ഉയരമുള്ള സിംഗിൾ പിസ് സീറ്റ്,
  • അതിന് തൊട്ട് താഴെയായി എക്സ്ഹൌസ്റ്റ് എന്നിങ്ങനെയാണ്
മുകളിലെ വിശേഷങ്ങൾ എങ്കിൽ താഴോട്ട് പോയാൽ
ബെംഗളൂരു വിൽ ഹോണ്ടയുടെ സാഹസിക തരംഗം
  • എൻജിൻ, ട്രാൻസ്‌മിഷൻ നേരത്തെ പറഞ്ഞതാണല്ലോ
  • 21 // 18 ഇഞ്ച് സ്പോക് വീലുകളിലേക്കാണ് കരുത്ത്
  • ഡ്യൂവൽ പർപ്പസ്സ് ടയർ
  • മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ
  • ടെലിസ്കോപിക് // മോണോ സസ്പെൻഷൻറെ
  • ട്രാവൽ വരുന്നത് – 221 // 225 എം എം ആണ് ( ഹിമാലയൻ 450 – 200 // 200 എം എം )

അങ്ങനെ ഒരു പക്കാ സാഹസിക യാത്രികൻ. ലാറ്റിൻ അമേരിക്കയിൽ സ്റ്റാൻഡേർഡ്, റാലി, ആഡ്വൻച്ചുവർ എന്നിങ്ങനെ മോഡലുകൾ ഉണ്ടെങ്കിലും ഇന്ത്യയിൽ എത്തുന്നത് ടോപ്പ് ഏൻഡ് വാരിയൻറ്റ് ആയ –

ആഡ്വൻച്ചുവർ മാത്രമായിരിക്കും. വില നോക്കിയാൽ സി ബി 300 എഫിന് ഇന്ത്യയിൽ 1.7 ലക്ഷം രൂപയാണ് വിലയെങ്കിൽ. അവിടെത്തെ റേഷിയോ അനുസരിച്ച് ഇവന് 2.25 ലക്ഷത്തിന് അടുത്ത് വില പ്രതീക്ഷിക്കാം.

ബെംഗളൂരു വിൽ രണ്ടാൾ എത്തിയിരുന്നു.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...

ഡ്യൂക്ക് 160 അവതരിപ്പിച്ചു

ഇന്ത്യക്ക് വേണ്ടി മാത്രം അവതരിപ്പിച്ച കെടിഎമ്മിൻറെ ആദ്യ ബൈക്ക്. ഡ്യൂക്ക് 160 ലാൻഡഡ്‌ . യമഹ...