ഹോണ്ടയുടെ ഏറെ ഫാൻസ് ഉള്ള മോട്ടോർസൈക്കിൾ സീരീസ് ആണ് റിബൽ . അതിൽ നടുക്കഷ്ണമാണ് ഇപ്പോൾ ഇന്ത്യയിൽ ലാൻഡ് ചെയ്തിരിക്കുന്നത്. എൻ എക്സ് 500 ൻറെ പ്ലാറ്റ്ഫോമിൽ എത്തുന്ന റിബൽ 500.
ക്രൂയ്സർ മോഡലുകളിൽ ഒരു യൂണിക്ക് താരമാണ് ഇവൻ. വ്യത്യസ്തൻ ആണെങ്കിലും, ക്രൂയ്സർ സ്വഭാവങ്ങൾ എല്ലാം ഇവനിൽ ഹോണ്ട ഉൾക്കൊള്ളിച്ചിട്ടുണ്ട്. ലോ സീറ്റ് ഹൈറ്റ് 690 എം എം .
തടിച്ച 16 ഇഞ്ച് ടയറുകൾ 130 // 150 സെക്ഷൻ. ഉയർന്നിരിക്കുന്ന ടാങ്ക് , അതിന് മുകളിൽ ഹാൻഡിൽ ബാർ, റൌണ്ട് എൽ സി ഡി മീറ്റർ കൺസോൾ എന്നിങ്ങനെ നീളുന്നു ലിസ്റ്റ്.
ഹോണ്ടയുടെ 471 സിസി , പാരലൽ ട്വിൻ സിലിണ്ടർ എൻജിൻ തന്നെയാണ് ഇവനിലും ജീവൻ നൽകുന്നത്. എന്നാൽ ട്യൂണിങ്ങിൽ ചെറിയ മാറ്റമുണ്ട്. 1.3 പി എസ് കുറവും, 0.3 എൻ എം ടോർക്കും കൂടുതലുണ്ട് ഇവന്.
46.2 എച്ച് പി യും 43.3 എൻ എം എന്നിങ്ങനെയാണ് ഔട്ട്പുട്ട് വരുന്നത്. ഭാരം 196 കെ ജി. ഇനി ഹോണ്ടയുടെ പ്രധാന പ്രേശ്നങ്ങളിൽ ഒന്നായ അധിക വില. ഇവിടെ കുറച്ചെങ്കിലും പരിഹരിച്ചിട്ടുണ്ട്.
എൻ എക്സ് 500 നേക്കാളും സി ബി യൂ വായി എത്തുന്ന ഇവന് 78,000/- രൂപയുടെ കുറവുണ്ട്. ഇന്ത്യയിൽ ലോക്കലൈസ് ചെയ്താൽ ഇവനൊരു കലക്ക് കലക്കും.
പ്രധാന എതിരാളിയായ കവാസാക്കി എലിമിനേറ്ററിനെക്കാളും 64,000/- രൂപയുടെ കുറവുണ്ട്. 5.21 ലക്ഷം രൂപയാണ് ഇവൻറെ എക്സ് ഷോറൂം വില വരുന്നത്. ജൂണിലായിരിക്കും ഡെലിവറി തുടങ്ങുന്നത്.
- റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 ക്ക് പുതിയ അപ്ഡേഷൻ
- ഹീറോ കരിസ്മ 210 തിരിച്ചെത്തി
- റോയല്‍ എന്‍ഫീല്‍ഡ് മെറ്റിയര്‍ വിറക്കും
എന്നാൽ കേരളത്തിൽ ഇവൻ എത്തുന്നില്ല. ആദ്യ ഘട്ടത്തിൽ ഗുരുഗ്രാം, ബെംഗളൂരു , മുംബൈ എന്നിവടങ്ങളിൽ മാത്രമാണ് ലഭ്യമാക്കുന്നത്.
Leave a comment