ഇന്ത്യയിൽ ഹോണ്ടയുടെ കടന്നൽ കൂട്ടത്തിൻറെ ഒരു അംശം മാത്രമാണ് ഉള്ളത്. എന്നാൽ മറ്റ് പല ഹോണ്ട സീരീസുകൾ പോലെ ഹോർനെറ്റിൽ വൻ താര നിര തന്നെയുണ്ട്. അതിൽ ഇപ്പോൾ എത്തിയിരിക്കുന്ന –
ഹോണ്ടയുടെ പുതിയ താരങ്ങൾ കുറച്ചു കൂടി അഫൊർഡബിൾ വേർഷനുകളാണ്. ഇന്റർനാഷണൽ മാർക്കറ്റിലെ വലിയ മാർക്കറ്റ് പിടിക്കാൻ ഒരുക്കിയവരാണ് ഇരുവരും. 750, എം ടി 700 മായി മത്സരിക്കുമ്പോൾ,

ഇസഡ് 900 മായാണ് 1000 ഹോർനെറ്റിൻറെ പോരാട്ടം. എന്നാൽ ഇന്ത്യയിൽ എത്തുമ്പോൾ അത്ര വില കുറവൊന്നും ഇരുവർക്കും ഹോണ്ട നൽകിയിട്ടില്ല. സി ബി 750 ഹോർനെറ്റ് ന് 8.6 ലക്ഷവും.
സി ബി 1000 ഹോർനെറ്റിന് 12.36 ലക്ഷവുമാണ് ഇന്ത്യയിലെ വില. 750 ക്ക് 755 സിസി , എൽ സി , ട്വിൻ സിലിണ്ടർ എൻജിന് 92 എച്ച് പി യും , 75 എൻ എം ടോർക്കുമാണ്. ഇലക്ട്രോണിക്സ് ഒരു പട തന്നെയുണ്ട്.
120 // 160 സെക്ഷൻ ടയർ. ഷോവയുടെ സസ്പെൻഷൻ, എന്നിങ്ങനെ നീളുന്നു ലിസ്റ്റ്. 1000 ൻറെ വിശേഷങ്ങൾ നോക്കിയാൽ 4 സിലിണ്ടർ 1000 സിസി എൽ സി എൻജിന്. 157 എച്ച് പി കരുത്തും, 107 എൻ എം ടോർക്കുമാണ് .
ഇലക്ട്രോണിക്സിലും ഒരു കുറവുമില്ല. ബിഗ് വിങ് ഷോറൂമുകൾ വഴിയാണ് ഇവരുടെ വില്പന നടത്തുന്നത്. ഇപ്പോൾ ബുക്ക് ചെയ്താൽ ജൂണിൽ ഇവരെ വീട്ടിൽ എത്തിക്കാം.
Leave a comment