വെള്ളിയാഴ്‌ച , 17 ഒക്ടോബർ 2025
Home Bike news ഹീറോയുടെ പഴയ ഹീറോകൾ
Bike news

ഹീറോയുടെ പഴയ ഹീറോകൾ

പാഠം പഠിച്ച് ഹീറോ

hero's old heros

ഹീറോ വീണ്ടും പ്രീമിയം സെഗ്മെൻറ്റ് ലക്ഷ്യമിട്ട് തുഴയുകയാണ്. ഇന്ത്യയിൽ മാസ് മാർക്കറ്റ് പ്രീമിയം മോഡലുകളുടെ തുടക്കത്തിൽ വലിയ സാന്നിദ്യം ആയിരുന്ന ഹീറോ ഹോണ്ടയുടെ രണ്ടു മോഡലുക്കളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.

ആദ്യ താരം നമ്മുടെ ഹീറോ ഹോണ്ട സി ബി സി യാണ്. ഇന്ത്യയിൽ ആദ്യത്തെ 150 സിസി ബൈക്കുകളിൽ ഒന്ന്. വലിയ വിജയമായി മാറിയ സി ബി സി 1999 ലാണ് ജനിച്ചത്. ഇന്ത്യയിൽ യമഹയുടെ ആർ എക്സ് സീരിസിനെ തറപറ്റിച്ച് ഇന്ത്യയിൽ മികച്ച തുടക്കം യുവാക്കളുടെ ഇടയിൽ കിട്ടിയെങ്കിലും സി ബി സി നാലു വർഷത്തോളം ഒരു മാറ്റമില്ലാതെ തുടർന്നു. എന്നാൽ ഇതിനിടയിൽ ഇന്ത്യയിലെ ഇതിഹാസ താരത്തിൻറെ പിറവിയൊന്നും ഹീറോ ഹോണ്ട കണ്ട ഭാവം നടിച്ചില്ല. എന്നാൽ ഇടക്കിടെയുള്ള പൾസറിൻറെ മാറ്റങ്ങൾ കണ്ട് സി ബി സി യിൽ പുതിയ അപ്‌ഡേഷൻ എത്തിയതാകട്ടെ സെൽഫ് സ്റ്റാർട്ടും പുതിയ ഗ്രാഫിക്‌സും ഒപ്പം കൂടുതൽ വിലയുമെത്തിയതോടെ ഉള്ള വില പോയ സി ബി സി 2005 ഓടെ വില്പന അവസാനിപ്പിച്ചു. എന്നാൽ രണ്ടു വർഷം കഴിഞ്ഞു എത്തിയ സി ബി സി എക്സ്ട്രെയിം എത്തിയെങ്കിലും ഓരോ തലമുറ കഴിയുമ്പോളും വന്ന പുതിയ ഡിസൈനിൽ പൊറുത്തി മുട്ടി. അവസാനം 2019 ൽ വില്പനയിൽ നിന്ന് പിന്മാറുകയാണ് ഉണ്ടായത്.

ഹീറോ ഹോണ്ട, ഹീറോ മോട്ടോ കോർപ്പ് ആയപ്പോൾ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ഡിസൈൻ തങ്ങളുടെ ഓരോ മോഡലുകൾക്കും പുതിയ അപ്‌ഡേഷൻ വരും തോറും വില്പന കുറഞ്ഞു വന്ന ഒരു ഇതിഹാസതാരം കൂടി ഹീറോയുടെ പക്കലുണ്ട്. ഇന്ത്യയിൽ നിന്ന് വിട്ട് പോകുന്നത് വരെ ഇന്ത്യയിൽ ബെസ്റ്റ് സെല്ലിങ് മോഡലായിരുന്ന പൾസർ 220 യുടെ എക്കാലത്തെയും വലിയ എതിരാളി കരിസ്‌മ. ആദ്യം ഹോണ്ടയുടെ മേൽനോട്ടത്തിൽ അവതരിപ്പിച്ച മോഡൽ പുറത്ത് വന്നത് 2003 ലാണ്. നമ്മളിൽ പലരും കണ്ട ആദ്യ സ്പോർട്സ് ബൈക്കുകളിൽ ഒന്നാണ് കരിസ്‌മ. മികച്ച ഡിസൈനും മോശമല്ലാത്ത പെർഫോമൻസും സാമാന്യം നല്ല ഇന്ധനക്ഷമത കൂടി എത്തിയപ്പോൾ മികച്ച പ്രതികരണമാണ് കരിസ്‌മക്ക് ഇന്ത്യയിൽ നിന്ന് ലഭിച്ചത്. സി ബി സി ക്ക് ആദ്യം മാറ്റങ്ങൾ ഇല്ലാതെയാണ് പ്രേശ്നമായിരുന്നതെങ്കിൽ ഇവിടെ തിരിച്ചായിരുന്നു. ഹോണ്ടയെ വിട്ട് അമേരിക്കൻ റേസിംഗ് ബൈക്ക് നിർമ്മാതാക്കളായ ബ്യുവലുമായി കൈകോർത്ത് നിർമ്മിച്ച റിഫ്രഷിങ് കരിസ്‌മ ഇന്ത്യയിൽ അംബേ പരാജയമായി. ഇതോടെ 2018 ഓടെ കരിസ്‌മയുടെയും കഴുത്തിൽ കത്തി വീണു.

എന്നാൽ വില്പനയിൽ ഒന്നാം സ്ഥാനം തുടരുന്ന ഹീറോക്ക് പ്രീമിയം നിര ഇപ്പോഴും ബാലീ കേറാ മലയാണ്. കാലത്തിന് ഒപ്പം സഞ്ചരിക്കാതെ ഇറക്കിയ മോഡലുകൾ പരാജയപ്പെട്ടപ്പോൾ കാലത്തിനൊപ്പമുള്ള എക്സ്ട്രെയിം 160 ആറും എക്സ് പൾസ് 200 ഉം ഇന്ത്യയിൽ ഇപ്പോൾ മോശമില്ലാത്ത പ്രകടനം കാഴ്ചവക്കുണ്ട്. ഇനി വരാനുള്ളത് അടുത്ത പടിയാണ്.

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...

ഡ്യൂക്ക് 160 അവതരിപ്പിച്ചു

ഇന്ത്യക്ക് വേണ്ടി മാത്രം അവതരിപ്പിച്ച കെടിഎമ്മിൻറെ ആദ്യ ബൈക്ക്. ഡ്യൂക്ക് 160 ലാൻഡഡ്‌ . യമഹ...